---
title: "#arrest | ഏഴാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ"
english_title: "The #accused was #arrested in the #case of trying to kill a 7th #class #student."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/149948/the-accused-was-arrested-in-the-case-of-trying-to-kill-a-7th-class-student"
published_at: "2023-09-30T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65179b72d43e5_arrest2.jpg"
keywords: []
---

# #arrest | ഏഴാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

> **Lead Summary:** **വൈപ്പിൻ : ** ഏഴാം ക്ലാസ് വിദ്യാർഥിയെ വഴിയിൽ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. 

## Article Content

**വൈപ്പിൻ : ** ഏഴാം ക്ലാസ് വിദ്യാർഥിയെ വഴിയിൽ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. 

നായരമ്പലം വെള്ളേപ്പറമ്പിൽ വീട്ടിൽ അനന്തകുമാറിനെയാണ് (46) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുട്ടിയും മർദനമേറ്റ കുട്ടിയും തമ്മിൽ സ്കൂളിൽ വച്ച് വഴക്കു കൂടിയിരുന്നു. ഇത് സ്കൂൾ അധികൃതരുടെ സാന്നിധ്യഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് അനന്തകുമാർ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാർഥിയെ തടഞ്ഞു നിർത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയായിരുന്നു.

ഇൻസ്പെക്ടർ എം.വിശ്വംഭരൻ, എസ്ഐ എം.അനീഷ്, എഎസ്ഐ അനിൽകുമാർ, എസ്‌സിപിഒമാരായ ആന്റണി അനീഷ്,എം.സി.ക്ഷേമ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/149948/the-accused-was-arrested-in-the-case-of-trying-to-kill-a-7th-class-student)