---
title: "#arrest | നെടുമ്പാശേരിയില്‍ സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 4 പേർ പിടിയിൽ "
english_title: "An #attempt was made to abduct a #woman who #smuggled #gold in #Nedumbassery; 4 people #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/149806/an-attempt-was-made-to-abduct-a-woman-who-smuggled-gold-in-nedumbassery-4-people-arrested"
published_at: "2023-09-29T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516a57bdc910_arrest2.jpg"
keywords: []
---

# #arrest | നെടുമ്പാശേരിയില്‍ സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; 4 പേർ പിടിയിൽ 

> **Lead Summary:** **നെടുമ്പാശേരി :** കള്ളക്കടത്ത് സ്വർണവുമായി വിദേശത്ത് നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ 4 പേർ പൊലീസ് പിടിയിൽ.

## Article Content

**നെടുമ്പാശേരി :** കള്ളക്കടത്ത് സ്വർണവുമായി വിദേശത്ത് നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ട് പോയി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ 4 പേർ പൊലീസ് പിടിയിൽ.

പാലക്കാട് പള്ളിപ്പുറം പേഴുംകര മുല്ലവളപ്പിൽ ഫഹദ് (സലാം–27), തൃശൂർ കൊച്ചണ്ടൂർ വടുതല വാളങ്ങാട്ടുപറമ്പിൽ മുഹമ്മദ് ഷാഹിൻ (30), തൃശൂർ വടക്കേക്കാട് ചൂത്തംകുളം പൂവംകുഴിയിൽ ഫസീർ ബാബു (30), തൃശൂർ ഇടക്കാഴിയൂർ കപ്പലങ്ങാട്ട് വീട്ടിൽ നിഖിൽ (31) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് എത്തിയതാണ് കോട്ടയം സ്വദേശി റജീന. റജീന ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ഒരു കിലോഗ്രാം സ്വർണമാണു വിദേശത്തു നിന്നു കടത്താൻ ശ്രമിച്ചത്.

കസ്റ്റംസിനെ വെട്ടിച്ച് പുലർച്ചെ ഒരു മണിയോടെ വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയതോടെ 4 യുവാക്കളും ചേർന്ന് റജീനയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് വിമാനത്താവളത്തിലുണ്ടായിരുന്ന ഇവരെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/149806/an-attempt-was-made-to-abduct-a-woman-who-smuggled-gold-in-nedumbassery-4-people-arrested)