---
title: "#death | കളമശേരിയില്‍ എസ്കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി വീണ് ശുചീകരണ തൊഴിലാളി മരിച്ചു"
english_title: "A #cleaning #worker #died after #falling through a #gap near an #escalator in #Kalamasery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/149796/a-cleaning-worker-died-after-falling-through-a-gap-near-an-escalator-in-kalamasery"
published_at: "2023-09-29T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65169d0712f09_death.jpg"
keywords: []
---

# #death | കളമശേരിയില്‍ എസ്കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി വീണ് ശുചീകരണ തൊഴിലാളി മരിച്ചു

> **Lead Summary:** **കളമശേരി :** കളമശേരി മെഡിക്കൽ കോളജിനു സമീപത്തുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളി അപകടത്തിൽപ്പെട്ടു മരിച്ചു.

## Article Content

**കളമശേരി :** കളമശേരി മെഡിക്കൽ കോളജിനു സമീപത്തുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ കെട്ടിടത്തിൽ ശുചീകരണ തൊഴിലാളി അപകടത്തിൽപ്പെട്ടു മരിച്ചു.

ചേർത്തല വളമങ്കലം സ്വദേശി മേരി ജോസ് (49) ആണു മരിച്ചത്. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. എസ്കലേറ്ററിന്റെ സമീപത്തുള്ള വിടവുവഴി ഗ്രൗണ്ട് ഫ്ലോറിൽനിന്നു താഴത്തെ നിലയിലേക്കു മേരി വീഴുകയായിരുന്നു. 

ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്റ്റാർട്ട് അപ്പ് മിഷന്റെ കെട്ടിടത്തില്‍ വനിതാ സ്റ്റാർട്ട് അപ്പ് സമ്മിറ്റ് ഇന്നു നടക്കാനിരിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടു ശുചീകരണം നടക്കവേയാണു അപകടം. സംഭവസമയത്തു മേരിയുടെ കൂടെ ആറോളം വനിതാ തൊഴിലാളികൾ ഉണ്ടായിരുന്നു. ജോസ്മോനാണു ഭർത്താവ്.മക്കൾ: ജോമോൾ, അലീഷ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/149796/a-cleaning-worker-died-after-falling-through-a-gap-near-an-escalator-in-kalamasery)