---
title: "#perumbavoor | പെരുമ്പാവൂർ കാനയുടെ സ്ലാബിനിടയിൽ തൊഴിലുറപ്പ്‌ തൊഴിലാളിയുടെ കാൽ കുടുങ്ങി"
english_title: "The #foot of the #bonded #laborer got stuck between the slabs of #Perumbavoor #Cana"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/149265/the-foot-of-the-bonded-laborer-got-stuck-between-the-slabs-of-perumbavoor-cana"
published_at: "2023-09-27T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513a4992342d_kaalu.jpg"
keywords: []
---

# #perumbavoor | പെരുമ്പാവൂർ കാനയുടെ സ്ലാബിനിടയിൽ തൊഴിലുറപ്പ്‌ തൊഴിലാളിയുടെ കാൽ കുടുങ്ങി

> **Lead Summary:** **പെരുമ്പാവൂർ : ** കാനയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങിയ തൊഴിലുറപ്പ്‌ തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷിച്ചു.

## Article Content

**പെരുമ്പാവൂർ : ** കാനയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങിയ തൊഴിലുറപ്പ്‌ തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷിച്ചു.

കാഞ്ഞിരക്കാട് പള്ളിപ്പടി രണ്ടാംവാർഡിലെ പുത്തൻപുരയ്ക്കൽ ലൈല നാസറിന്റെ (56) കാലാണ് സ്ലാബിനിടയിൽ കുടുങ്ങിയത്. ചൊവ്വ പകൽ 11ന് കാഞ്ഞിരക്കാട് ഓൾഡ് വല്ലം റോഡിലെ പഴയ പാലത്തിനുസമീപമാണ് അപകടം.

റോഡരികിലെ പുല്ല്‌ മാറ്റുന്നതിനിടയിൽ സ്ലാബുകൾ തമ്മിലുള്ള വിടവിലേക്ക് വഴുതിവീഴുകയായിരുന്നു. കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെറിയ പരിക്കേറ്റു. അഗ്നി രക്ഷാസേനാംഗങ്ങൾ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച്‌ സ്ലാബ് മുറിച്ച് കാൽ പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/149265/the-foot-of-the-bonded-laborer-got-stuck-between-the-slabs-of-perumbavoor-cana)