---
title: " #deadbodyfound | രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയില്‍"
english_title: "The #bodies of two #youngmen were #buried and covered"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/149199/the-bodies-of-two-youngmen-were-buried-and-covered"
published_at: "2023-09-26T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512eb0a331a8_deadbody.jpg"
keywords: []
---

#  #deadbodyfound | രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയില്‍

> **Lead Summary:** **പാലക്കാട്:** പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു.

## Article Content

**പാലക്കാട്:** പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു.

കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘർഷം നടന്നിരുന്നു. ആ സംഘര്‍ഷത്തിന് യുവാക്കളുടെ മരണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നാളെ ഫോറൻസിക് സംഘവും ആർഡിഒയും എത്തിയതിനു ശേഷമായിരിക്കും മറ്റ് പരിശോധനകൾ. ഇൻക്വസ്റ്റ് നടപടികൾ നാളെ രാവിലെ നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/149199/the-bodies-of-two-youngmen-were-buried-and-covered)