---
title: "#fishing | പതിവുപോലെ പായൽ നിറഞ്ഞു; മത്സ്യ മേഖലയിൽ ഇനി വറുതിയുടെ ദിനങ്ങൾ"
english_title: "As usual it was full of moss; In the fishing sector, the days are now dry"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148868/as-usual-it-was-full-of-moss-in-the-fishing-sector-the-days-are-now-dry"
published_at: "2023-09-25T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65115606960a7_paayal.jpg"
keywords: []
---

# #fishing | പതിവുപോലെ പായൽ നിറഞ്ഞു; മത്സ്യ മേഖലയിൽ ഇനി വറുതിയുടെ ദിനങ്ങൾ

> **Lead Summary:** **ഉദയംപേരൂർ : ** വേമ്പനാട്ട് കായലിൽ പതിവുപോലെ പായൽ നിറഞ്ഞു. മത്സ്യ മേഖലയിൽ ഇനി വറുതിയുടെ ദിനങ്ങൾ. മഴ മാറി മത്സ്യങ്ങളുടെ പ്രജനന കാലവും കഴിഞ്ഞ് കായലിൽ മത്സ്യങ്ങൾ നിറയുന്ന കാലമാണ്.

## Article Content

**ഉദയംപേരൂർ : ** വേമ്പനാട്ട് കായലിൽ പതിവുപോലെ പായൽ നിറഞ്ഞു. മത്സ്യ മേഖലയിൽ ഇനി വറുതിയുടെ ദിനങ്ങൾ. മഴ മാറി മത്സ്യങ്ങളുടെ പ്രജനന കാലവും കഴിഞ്ഞ് കായലിൽ മത്സ്യങ്ങൾ നിറയുന്ന കാലമാണ്.

വലയിടാൻ പോയിട്ട് വഞ്ചി ഇറക്കാൻ പോലും ആകുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. വേമ്പനാട്ടു കായലിന്റെ പൂത്തോട്ട, തെക്കൻ പറവൂർ, ഉദയംപേരൂർ, മരട്, പനങ്ങാട്, ചേപ്പനം, നെട്ടൂർ, പെരുമ്പളം പ്രദേശങ്ങളുടെ അതിർത്തികളിൽ പോളപ്പായൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പലയിടത്തും വെള്ളം കാണാനാകാത്ത വിധമാണ് പായൽ.

വള്ളങ്ങൾ ഫിഷ് ലാൻഡിങ് സെന്ററുകളിൽ അടുപ്പിക്കുന്നതിനോ കായലിലേക്ക് ഇറക്കുന്നതിനോ വളരെ ബുദ്ധിമുട്ടാണ്. വേമ്പനാട്ട് കായലിനു സമീപത്തുള്ള കോണത്തുപുഴയിലും ദിവസം ചെല്ലുന്തോറും പായൽ വന്ന് അടിയുകയാണ്.

ഇതോടെ വള്ളങ്ങൾക്കു പോളകൾക്ക് ഇടയിലൂടെ പോകാനും സാധിക്കുന്നില്ല. പോളപ്പായലിന്റെ ഒപ്പം കട്ടപ്പുല്ല്, വെണ്ണപ്പായൽ എന്നിവയുടെ ആധിക്യവുമുണ്ട്.

ഊന്നി വലയിൽ നിറഞ്ഞു കുമിയുയുന്ന പായൽ പലപ്പോഴും വലയും കുറ്റിയും തകർത്താണ് പോകാറ്. വലയിൽ ഒട്ടിപ്പിടിക്കുന്ന വെണ്ണപ്പായൽ കുടഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148868/as-usual-it-was-full-of-moss-in-the-fishing-sector-the-days-are-now-dry)