---
title: "#boatrice | ഓളങ്ങളിൽ ആവേശം നിറച്ച് ഗോതുരുത്ത് വള്ളംകളി; താണിയനും മടപ്ലാതുരുത്തും ജേതാക്കൾ"
english_title: "#Gothuruth #boats were filled with excitement in Olams; #Thanian and #Madaplaturuth are the winners"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148831/gothuruth-boats-were-filled-with-excitement-in-olams-thanian-and-madaplaturuth-are-the-winners"
published_at: "2023-09-25T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511340e3e7e6_thuruththu.jpg"
keywords: []
---

# #boatrice | ഓളങ്ങളിൽ ആവേശം നിറച്ച് ഗോതുരുത്ത് വള്ളംകളി; താണിയനും മടപ്ലാതുരുത്തും ജേതാക്കൾ

> **Lead Summary:** **ഗോതുരുത്ത് :** ഓളങ്ങളിൽ ആവേശം നിറച്ച് ഇരുട്ടുകുത്തി വള്ളങ്ങൾ പാഞ്ഞ ഗോതുരുത്ത് വള്ളംകളിയിൽ താണിയനും മടപ്ലാതുരുത്തും ജേതാക്കൾ.

## Article Content

**ഗോതുരുത്ത് :** ഓളങ്ങളിൽ ആവേശം നിറച്ച് ഇരുട്ടുകുത്തി വള്ളങ്ങൾ പാഞ്ഞ ഗോതുരുത്ത് വള്ളംകളിയിൽ താണിയനും മടപ്ലാതുരുത്തും ജേതാക്കൾ.

എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയൻ പൊഞ്ഞനത്തമ്മ നമ്പർ വണ്ണിനെ പരാജയപ്പെടുത്തി.

ബി ഗ്രേഡിലെ കലാശപ്പോരിൽ മടപ്ലാതുരുത്ത് ബോട്ട് ക്ലബ്ബിന്റെ മടപ്ലാതുരുത്ത് ചെറിയപണ്ഡിതനെ കീഴടക്കി.

കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബാണു (എസ്എസി) ജലമേള സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളിലായി 18 വള്ളങ്ങൾ മാറ്റുരച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148831/gothuruth-boats-were-filled-with-excitement-in-olams-thanian-and-madaplaturuth-are-the-winners)