---
title: "#ksrtc | മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാൻ 2.70 കോടി"
english_title: "2.70 crore for #construction of new #building at #Muvattupuzha #KSRTC #bus #stand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148704/270-crore-for-construction-of-new-building-at-muvattupuzha-ksrtc-bus-stand"
published_at: "2023-09-24T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651048bb33e43_bus.jpg"
keywords: []
---

# #ksrtc | മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാൻ 2.70 കോടി

> **Lead Summary:** **മൂവാറ്റുപുഴ : ** കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാൻ 2.70 കോടി രൂപ അനുവദിച്ചു. സ്റ്റാൻഡിന്റെ മുൻഭാഗത്ത് റോഡിന് അഭിമുഖമായിട്ടാണ് പുതിയ കെട്ടിടം.

## Article Content

**മൂവാറ്റുപുഴ : ** കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ കെട്ടിടം നിർമിക്കാൻ 2.70 കോടി രൂപ അനുവദിച്ചു. സ്റ്റാൻഡിന്റെ മുൻഭാഗത്ത് റോഡിന് അഭിമുഖമായിട്ടാണ് പുതിയ കെട്ടിടം.

രണ്ടു നിലകളിലായി 13411 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം 9 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണു നിർമാണ ചുമതലയെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു കിടക്കുകയാണ്. യാത്രക്കാർ വലിയ ദുരിതമാണ് ഇതുമൂലം അനുഭവിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ ഇതുവരെ നടപടി ഉഉണ്ടായിട്ടില്ല. കരാറുകാർക്ക് തുക മുഴുവൻ കൊടുത്തു തീർക്കാനും സാധിച്ചിട്ടില്ല.

കെഎസ്ആർടിസി സ്റ്റാൻഡിന്റെ വികസന പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കുമെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ഇതിനായി ചേർന്ന ഉന്നതതല യോഗത്തിൽ മാത്യു കുഴൽ നാടൻ എംഎൽഎയെ കൂടാതെ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, കെആർഡിസിഎൽ എംഡി വി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148704/270-crore-for-construction-of-new-building-at-muvattupuzha-ksrtc-bus-stand)