---
title: "#nedumbassery | നെടുമ്പാശേരിയിൽ ചെക്ക് ഇൻ കൂടുതൽ അനായാസമാകും; ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന്"
english_title: "Check-in will be easier at #Nedumbassery; #Digiyatra #system on #October 2"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148505/check-in-will-be-easier-at-nedumbassery-digiyatra-system-on-october-2"
published_at: "2023-09-23T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ef8b0b7048_nedumbassery.jpg"
keywords: []
---

# #nedumbassery | നെടുമ്പാശേരിയിൽ ചെക്ക് ഇൻ കൂടുതൽ അനായാസമാകും; ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന്

> **Lead Summary:** **നെടുമ്പാശേരി : ** കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും.

## Article Content

**നെടുമ്പാശേരി : ** കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും.

ചെക്ക് ഇൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര ഇ–ബോർഡിങ് സോഫ്റ്റ് വെയർ. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ പരീക്ഷണാർഥം ഇത് ഉപയോഗിച്ച് വരുന്നുണ്ട്.

ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ–ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനുള്ള സോഫ്റ്റ് വെയർ രൂപകൽപന ചെയ്തത് സിയാലിലെ തന്നെ ഐടി വിഭാഗമാണ്.

പുറത്ത് നിന്ന് വാങ്ങണമെങ്കിൽ 18 കോടിയോളം രൂപ ചെലവു വരുമായിരുന്ന സാങ്കേതിക വിദ്യയാണിത്. ഇ–ഗേറ്റുകൾ ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148505/check-in-will-be-easier-at-nedumbassery-digiyatra-system-on-october-2)