---
title: "#fortkochi | ഇത് ആകർഷണീയം;ഫോർട്ട്കൊച്ചിയിൽ എത്തുന്നവർക്ക് വിനോദത്തിനായി അക്വാ പെറ്റ് ഷോ"
english_title: "It's awesome;#Aqua #Pet #Show to #entertain those arriving at #Fort #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148448/its-awesomeaqua-pet-show-to-entertain-those-arriving-at-fort-kochi"
published_at: "2023-09-23T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ec081e72d4_aqua.jpg"
keywords: []
---

# #fortkochi | ഇത് ആകർഷണീയം;ഫോർട്ട്കൊച്ചിയിൽ എത്തുന്നവർക്ക് വിനോദത്തിനായി അക്വാ പെറ്റ് ഷോ

> **Lead Summary:** **ഫോർട്ട്കൊച്ചി :** ഫോർട്ട്കൊച്ചിയിൽ എത്തുന്നവർക്ക് വിനോദത്തിനായി അക്വാ പെറ്റ് ഷോ ആരംഭിച്ചു.

## Article Content

**ഫോർട്ട്കൊച്ചി :** ഫോർട്ട്കൊച്ചിയിൽ എത്തുന്നവർക്ക് വിനോദത്തിനായി അക്വാ പെറ്റ് ഷോ ആരംഭിച്ചു.

സ്റ്റാർ എന്റെർടെയ്മെന്റിന്റെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി വെളിയിലെ ത്രികോണം പാർക്കിലാണ് അക്വാ പെറ്റ്ഷോ ആരംഭിച്ചിട്ടുള്ളത്. ഷോയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ, നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, അഹദ് ഓർഗനൈസർ അക്വാ പെറ്റ് ഷോ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വിവിധയിനം അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, വളർത്ത് മൃഗങ്ങൾ ഉൾപെടെ നിരവധിയിനങ്ങൾ പെറ്റ് ഷോയിലുണ്ട്.

അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, കുതിര സവാരി എന്നിവയും ഷോയിലുണ്ട്. ഏഴ് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് അമ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബർ രണ്ട് വരെ അക്വാ പെറ്റ് ഷോ തുടരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148448/its-awesomeaqua-pet-show-to-entertain-those-arriving-at-fort-kochi)