---
title: "#wildboars | പാണ്ഡ്യൻചിറയില്‍ 1.64 ഏക്കർ സ്ഥലത്തെ കൃഷി കാട്ടാനകൾ നശിപ്പിച്ചു"
english_title: "In #Pandyanchira, 1.64 acres of #land were #destroyed by wild #boars"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148430/in-pandyanchira-164-acres-of-land-were-destroyed-by-wild-boars"
published_at: "2023-09-23T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650eb3ca65fee_mala.jpg"
keywords: []
---

# #wildboars | പാണ്ഡ്യൻചിറയില്‍ 1.64 ഏക്കർ സ്ഥലത്തെ കൃഷി കാട്ടാനകൾ നശിപ്പിച്ചു

> **Lead Summary:** **മലയാറ്റൂർ :** യൂക്കാലി പാണ്ഡ്യൻചിറ ഭാഗത്ത് 1.64 ഏക്കർ സ്ഥലത്തെ കൃഷി കാട്ടാനകൾ നശിപ്പിച്ചു. നടുവട്ടം കൊടുങ്ങുക്കാരൻ ആന്റുവിന്റെ കൃഷിയാണ് നശിച്ചത്.

## Article Content

**മലയാറ്റൂർ :** യൂക്കാലി പാണ്ഡ്യൻചിറ ഭാഗത്ത് 1.64 ഏക്കർ സ്ഥലത്തെ കൃഷി കാട്ടാനകൾ നശിപ്പിച്ചു. നടുവട്ടം കൊടുങ്ങുക്കാരൻ ആന്റുവിന്റെ കൃഷിയാണ് നശിച്ചത്.

തെങ്ങ്, കമുങ്ങ്, വാഴ, പച്ചക്കറികൾ, പൂക്കൾ എന്നിവ ഇവിടെ കൃഷി ചെയ്തിരുന്നു. മുന്നൂറോളം വാഴയും തെങ്ങും നശിച്ചു. പൂക്കൾ മാത്രമാണ് ആനക്കൂട്ടം നശിപ്പിക്കാതിരുന്നത്. മറ്റും കൃഷികൾ പൂർണമായും ഇല്ലാതായ അവസ്ഥയാണ്. വനാതിർത്തിയിലുള്ള സ്ഥലമാണിത്. രാത്രിയിലായിരുന്നു കാട്ടാനകളുടെ ആക്രമണം.

കാട്ടാനകൾ വരാതെ വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനു മുകകളിൽ മരം തള്ളിയിട്ടു തകർത്താണ് കാട്ടാനകൾ നാട്ടിലിറങ്ങിയത്. ആനകളുടെ പിണ്ഡം പറമ്പിൽ പലയിടത്തും ഉണ്ട്.മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് കൃഷിയിറക്കിയതെന്ന് ആന്റു പറഞ്ഞു. 3 വർഷം മുൻപും കാട്ടാനക്കൂട്ടം ഇവിടെ കൃഷി നശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148430/in-pandyanchira-164-acres-of-land-were-destroyed-by-wild-boars)