---
title: "റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു"
english_title: "Red Lady Papaya Cultivation Started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148246/red-lady-papaya-cultivation-started"
published_at: "2023-09-22T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d9b9c0e6ec_red.jpg"
keywords: []
---

# റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു

> **Lead Summary:** **എടക്കാട്ടുവയൽ....** റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു. എടയ്ക്കാട്ടുവൽ - പത്താം വാർഡിൽ മൈത്രി ജെ എൽ ജി സംഘ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അത്യുല്പാദന ശേഷിയുള്ള പപ്പായ ഇനം റെഡ് ലേഡിയുടെ കൃഷി ആരംഭിച്ചു.

## Article Content

**എടക്കാട്ടുവയൽ....** റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു. എടയ്ക്കാട്ടുവൽ - പത്താം വാർഡിൽ മൈത്രി ജെ എൽ ജി സംഘ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അത്യുല്പാദന ശേഷിയുള്ള പപ്പായ ഇനം റെഡ് ലേഡിയുടെ കൃഷി ആരംഭിച്ചു.

വാർഡ് മെമ്പർ ലിസി സണ്ണിയും കൃഷി അസിസ്റ്റന്റ് കെ.എം സുനിലും ചേർന്ന് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് മെമ്പർ ശാരി സതീഷ് കുമാർ അദ്ധ്യക്ഷയായി എ ഡി എസ് പ്രസിഡന്റ് പുഷ്പ സുകുമാരൻ , സെക്രട്ടറി സുനിത അനിൽകുമാർ , വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ മൈത്രി ജെ എൽ ജി സെക്രട്ടറി ബിജി റെജി, പ്രസിഡൻറ് ശ്യാമള പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148246/red-lady-papaya-cultivation-started)