---
title: "#Pallipuram | പള്ളിപ്പുറം കച്ചേരി മൈതാനം നവീകരണത്തിന് 1.15 കോടി"
english_title: "1.15 crore for #renovation of #Pallipuram #Concert #Ground"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148127/115-crore-for-renovation-of-pallipuram-concert-ground"
published_at: "2023-09-22T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d19d49646d_vypin.jpg"
keywords: []
---

# #Pallipuram | പള്ളിപ്പുറം കച്ചേരി മൈതാനം നവീകരണത്തിന് 1.15 കോടി

> **Lead Summary:** **വൈപ്പിൻ : ** പള്ളിപ്പുറത്തെ കച്ചേരി മൈതാനത്ത് വൈകാതെ വീണ്ടും പച്ചപ്പും കളിയാരവവും നിറയും.

## Article Content

**വൈപ്പിൻ : ** പള്ളിപ്പുറത്തെ കച്ചേരി മൈതാനത്ത് വൈകാതെ വീണ്ടും പച്ചപ്പും കളിയാരവവും നിറയും.

ആധുനിക നിലവാരത്തിൽ മൈതാനം നവീകരിക്കാൻ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.15 കോടി രൂപ അനുവദിച്ചു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും എംഎൽഎ അറിയിച്ചു.വിവിധോദ്ദേശ്യ മൈതാനം എന്ന കാഴ്ച്ചപ്പാടോടെയാണ് മൈതാനം പുനർനിർമിക്കുക.

ഓപ്പൺ സ്റ്റേജ് ഉൾപ്പെടെ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കും. നിലവിൽ കാടുപിടിച്ചും  പാഴ്‌വസ്തുക്കൾ കൂനകൂടിയും അലങ്കോലപ്പെട്ട നിലയിലാണ് മൈതാനം. ചിലയിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.

വൈപ്പിനിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പൊതുസ്‌ഥലങ്ങളിലൊന്നായ മൈതാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന ആവശ്യം നേരത്തെ മുതൽ ശക്തമാണ്. അധികൃതരുടെ ദശകങ്ങൾ നീണ്ട അവഗണനയ്‌ക്കൊപ്പം അശാസ്‌ത്രീയമായ നിർമാണപ്രവർത്തനങ്ങളും കൂടിച്ചേർന്നപ്പോഴാണ് ഒരു കാലത്ത് ദ്വീപിന്റെ അഭിമാനമായിരുന്ന ഈ മൈതാനം തീർത്തും വികൃതമായത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148127/115-crore-for-renovation-of-pallipuram-concert-ground)