---
title: "#dialysis | സൗജന്യ  ഡയാലിസിസ് സെന്റർ വരുന്നു "
english_title: "Free #dialysis #center is coming up"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/148101/free-dialysis-center-is-coming-up"
published_at: "2023-09-22T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650cebcdda931_dialysis.jpg"
keywords: []
---

# #dialysis | സൗജന്യ  ഡയാലിസിസ് സെന്റർ വരുന്നു 

> **Lead Summary:** **അങ്കമാലി : ** നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസിന്‌ അങ്കമാലി അമല ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു.

## Article Content

**അങ്കമാലി : ** നിർധന വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസിന്‌ അങ്കമാലി അമല ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു.

അമല ഫെലോഷിപ്പിന് സൗജന്യമായി ലഭിച്ച ഒരേക്കർവരുന്ന സ്ഥലത്താണ് 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഡയാലിസിസ് സെന്റർ ഒരുക്കുന്നതെന്ന്‌ ഭാരവാഹികൾ പറഞ്ഞു. പത്തു ഡയാലിസിസ് യൂണിറ്റുകൾ നാല് ഷിഫ്റ്റിലായി പ്രവർത്തിക്കും.

അഞ്ചുകോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. അംഗങ്ങളിൽനിന്ന്‌ രണ്ടുകോടിയും ബാക്കിവരുന്ന മൂന്നുകോടി പൊതുജനങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും സമാഹരിക്കും. 18 മാസംകൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് പ്രോജക്ട് ചെയർമാൻ ഡാന്റി ജോസ് കാച്ചപ്പിള്ളിയും കൺവീനർ ആന്റോ പെരുമായനും അറിയിച്ചു.

നിർധനരായ അർബുദ, വൃക്ക, കിടപ്പുരോഗികൾക്കായി അമലഭവൻ എന്ന പേരിൽ പാലിയേറ്റീവ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. അങ്കമാലി അമല ഫെലോഷിപ്പിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് സെന്റർ ആരംഭിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/148101/free-dialysis-center-is-coming-up)