---
title: "#mammootty | പുതിയ സീരീസായ കെഎൽ7 ഡിസി 369–ാം നമ്പറും സ്വന്തമാക്കി മമ്മൂട്ടി"
english_title: "#Mammootty also owns the new series #KL7 DC number 369"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/147535/mammootty-also-owns-the-new-series-kl7-dc-number-369"
published_at: "2023-09-19T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65097591da340_mammoo.jpg"
keywords: []
---

# #mammootty | പുതിയ സീരീസായ കെഎൽ7 ഡിസി 369–ാം നമ്പറും സ്വന്തമാക്കി മമ്മൂട്ടി

> **Lead Summary:** **കാക്കനാട്:** വാഹന നമ്പറിൽ 369നോട് ഏറെ പ്രിയമുള്ള നടൻ മമ്മൂട്ടി പുതിയ സീരീസായ കെഎൽ7 ഡിസി 369–ാം നമ്പറും സ്വന്തമാക്കി. ‘മമ്മൂട്ടി കമ്പനി’ ഡയറക്ടർ 1,39,000 രൂപയ്ക്കാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. 5,000 രൂപ ഫീസ് അടച്ചു മൂന്നു പേരാണ് നമ്പറിനായി മത്സരിച്ചത്.

## Article Content

**കാക്കനാട്:** വാഹന നമ്പറിൽ 369നോട് ഏറെ പ്രിയമുള്ള നടൻ മമ്മൂട്ടി പുതിയ സീരീസായ കെഎൽ7 ഡിസി 369–ാം നമ്പറും സ്വന്തമാക്കി. ‘മമ്മൂട്ടി കമ്പനി’ ഡയറക്ടർ 1,39,000 രൂപയ്ക്കാണ് ഈ നമ്പർ ലേലത്തിൽ പിടിച്ചത്. 5,000 രൂപ ഫീസ് അടച്ചു മൂന്നു പേരാണ് നമ്പറിനായി മത്സരിച്ചത്.

അതേസമയം കെഎൽ 7 ഡിസി 500 ലേലത്തിൽ പോയത് 2,45,000 രൂയ്ക്കാണ്.10,000 രൂപ ഫീസ് അടച്ചു നാലു പേരാണ് നമ്പറിനായി മത്സരിച്ചത്. പുതിയ സീരീസായ ഡിസിയിലെ 699 വരെയുള്ളതിൽ ഫാൻസി നമ്പറുകളാണ് ഇന്നലെ ലേലം ചെയ്തത്.

ഈ സീരീസിലെ 1,399–ാം നമ്പർ വരെ ഈയാഴ്ച റിസർവ് ചെയ്യാം.ലേലം അടുത്ത തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/147535/mammootty-also-owns-the-new-series-kl7-dc-number-369)