---
title: "#kochi | കൊച്ചി തീരക്കടലിൽ നിറയെ ചാളയുമായി വള്ളങ്ങൾ "
english_title: "#Boats full of #chala in #Kochi coastal sea"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/147480/boats-full-of-chala-in-kochi-coastal-sea"
published_at: "2023-09-19T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650946a672367_chala.jpg"
keywords: []
---

# #kochi | കൊച്ചി തീരക്കടലിൽ നിറയെ ചാളയുമായി വള്ളങ്ങൾ 

> **Lead Summary:** **എളങ്കുന്നപ്പുഴ :** മീൻപിടിത്ത വള്ളങ്ങൾക്കു വൻതോതിൽ ചാള ലഭിച്ചു. കൊച്ചി തീരക്കടലിൽ ഇറങ്ങിയ പരമ്പരാഗത യന്ത്രവൽകൃത വള്ളങ്ങൾക്കാണു വള്ളം നിറയെ ചാളയും കുറച്ചു തിരിയാനും ലഭിച്ചത്.

## Article Content

**എളങ്കുന്നപ്പുഴ :** മീൻപിടിത്ത വള്ളങ്ങൾക്കു വൻതോതിൽ ചാള ലഭിച്ചു. കൊച്ചി തീരക്കടലിൽ ഇറങ്ങിയ പരമ്പരാഗത യന്ത്രവൽകൃത വള്ളങ്ങൾക്കാണു വള്ളം നിറയെ ചാളയും കുറച്ചു തിരിയാനും ലഭിച്ചത്.

ചാള കൂടുതൽ എത്തിയതോടെ വില കുത്തനെ കുറഞ്ഞു. കിലോഗ്രാമിനു 60 രൂപയ്ക്കായിരുന്നു ലേലം. സെന്റ് ഫ്രാൻസിസ് വള്ളത്തിനു ലഭിച്ച 11 ലക്ഷം രൂപയാണു കൂടുതൽ. 2.5 ലക്ഷം രൂപ കുറഞ്ഞ തുകയും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/147480/boats-full-of-chala-in-kochi-coastal-sea)