---
title: "#mcroad | നഗരറോഡ് വികസനം; എംസി റോഡ് ഭാഗികമായി അടച്ചു ഗതാഗതം നിയന്ത്രിക്കും"
english_title: "#Urban #road #development; #MC Road will be partially closed and #traffic controlled"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/147017/urban-road-development-mc-road-will-be-partially-closed-and-traffic-controlled"
published_at: "2023-09-17T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506c885c1934_traffic.jpg"
keywords: []
---

# #mcroad | നഗരറോഡ് വികസനം; എംസി റോഡ് ഭാഗികമായി അടച്ചു ഗതാഗതം നിയന്ത്രിക്കും

> **Lead Summary:** **മൂവാറ്റുപുഴ :** നഗരറോഡ് വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് എംസി റോഡ് ഭാഗികമായി അടച്ചു ഗതാഗതം നിയന്ത്രിക്കും.

## Article Content

**മൂവാറ്റുപുഴ :** നഗരറോഡ് വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് എംസി റോഡ് ഭാഗികമായി അടച്ചു ഗതാഗതം നിയന്ത്രിക്കും.

നഗരത്തിൽ ഉച്ചവരെ വൈദ്യുതിയും തടസ്സപ്പെടും. ഗതാഗതത്തിനു തടസ്സമായ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാലാണു എംസി റോഡിൽ ഭാഗികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതു മൂലം നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതിയും തടസ്സപ്പെടും. നാളെ മുതൽ ഇതുവരെ പൊളിച്ചു നീക്കാത്ത കെട്ടിട ഭാഗങ്ങളും മറ്റും പൊളിക്കുന്ന ജോലി ആരംഭിക്കും. ഇതും ഗതാഗത നിയന്ത്രണത്തിനു വഴിയൊരുക്കും. നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാകാനും സാധ്യതയുണ്ട്.

നഗര റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളിൽ ചിലത് ഇനിയും പൊളിച്ചു നീക്കിയിട്ടില്ല. ഇതിലെല്ലാം വ്യാപാരം നടക്കുകയാണ്. പലവട്ടം നോട്ടിസ് നൽകിയിട്ടും പൊളിച്ചു നീക്കാൻ ഉടമകൾ തയാറാകാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കുന്നത്. പുറമ്പോക്കു കയ്യേറി നിർമിച്ച കെട്ടിടങ്ങളും പൊളിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/147017/urban-road-development-mc-road-will-be-partially-closed-and-traffic-controlled)