---
title: "#onlinemoneylenders | കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി ഓൺലൈൻ പണമിടപാടുകാരുടെ കെണിയിൽ അകപ്പെട്ടതായി സംശയം"
english_title: "The #missing #student from #Aluva is suspected to have fallen into the trap of #online #moneylenders"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146718/the-missing-student-from-aluva-is-suspected-to-have-fallen-into-the-trap-of-online-moneylenders"
published_at: "2023-09-16T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505390fe28e9_inline.jpg"
keywords: []
---

# #onlinemoneylenders | കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി ഓൺലൈൻ പണമിടപാടുകാരുടെ കെണിയിൽ അകപ്പെട്ടതായി സംശയം

> **Lead Summary:** **ആലുവ :** മുംബൈയിൽ 20 ദിവസം മുൻപു കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി പി.എ. ഫാസിൽ ഓൺലൈൻ പണമിടപാടുകാരുടെ കെണിയിൽ അകപ്പെട്ടതാണെന്ന സംശയവുമായി മാതാപിതാക്കൾ.

## Article Content

**ആലുവ :** മുംബൈയിൽ 20 ദിവസം മുൻപു കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി പി.എ. ഫാസിൽ ഓൺലൈൻ പണമിടപാടുകാരുടെ കെണിയിൽ അകപ്പെട്ടതാണെന്ന സംശയവുമായി മാതാപിതാക്കൾ.

എടയപ്പുറം കൊടവത്ത് അഷ്‌റഫിന്റെയും ഹബീലയുടെയും മകനാണ് മുംബൈ എച്ച്ആർ കോളജിൽ 2–ാം വർഷ മാനേജ്‌മെന്റ് ബിരുദ വിദ്യാർഥിയായ ഫാസിൽ. ഓഗസ്റ്റ് പേയിങ് ഗെസ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്നു ബാഗുമായി ഇറങ്ങിയെന്ന വിവരം മാത്രമേയുള്ളൂ.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. മുംബൈ കൊളാബ പൊലീസിൽ പരാതി നൽകിയിരുന്നു. അവർ നടത്തിയ അന്വേഷണത്തിൽ കാണാതായതിന്റെ പിറ്റേന്നു നാഗ്പുരിൽ ട്രെയിൻ ഇറങ്ങിയ സിസിടിവി ദൃശ്യം ലഭിച്ചു. പിന്നീടു വിവരമൊന്നുമില്ല.ഓഗസ്റ്റിൽ ഫാസിലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 2 ലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നു മാതാപിതാക്കൾ പറഞ്ഞു.

4 സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിൽ സംശയമുണ്ട്. ഓൺലൈൻ ട്രേഡിങ് നടത്തി 50,000 രൂപ നഷ്ടമായെന്നു ഫാസിൽ നേരത്തെ വീട്ടുകാരോടു പറഞ്ഞിരുന്നു. നഷ്ടം നികത്താൻ ഓൺലൈൻ വായ്പ ഇടപാടു നടത്തിയിരിക്കാമെന്നാണു വീട്ടുകാർ സംശയിക്കുന്നത്. റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146718/the-missing-student-from-aluva-is-suspected-to-have-fallen-into-the-trap-of-online-moneylenders)