---
title: "#cancer | എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷൽറ്റി ബ്ലോക്ക് തുറക്കുന്നു"
english_title: "Opening of #Cancer Specialty #Block at #Ernakulam #General #Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146605/opening-of-cancer-specialty-block-at-ernakulam-general-hospital"
published_at: "2023-09-15T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650468d2b0fb8_hospital.jpg"
keywords: []
---

# #cancer | എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷൽറ്റി ബ്ലോക്ക് തുറക്കുന്നു

> **Lead Summary:** **കൊച്ചി :** എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷൽറ്റി ബ്ലോക്ക് ഒടുവിൽ തുറക്കുന്നു. ഒക്ടോബർ 2നു ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ കാൻസർ ബ്ലോക്ക് ഉദ്ഘാടനം ചെയ്യും.

## Article Content

**കൊച്ചി :** എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷൽറ്റി ബ്ലോക്ക് ഒടുവിൽ തുറക്കുന്നു. ഒക്ടോബർ 2നു ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ കാൻസർ ബ്ലോക്ക് ഉദ്ഘാടനം ചെയ്യും.

നിർമാണം പൂർത്തിയായി 3 മാസത്തിലേറെയായിട്ടും കാൻസർ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകുന്നതു ‘മലയാള മനോരമ’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സ്മാർട് സിറ്റീസ് മിഷന്റെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡാണ് (സിഎസ്എംഎൽ) 25 കോടി രൂപ ചെലവിൽ കാൻസർ സ്പെഷൽറ്റി ബ്ലോക്ക് നിർമിച്ചത്. 6 നിലകളിലുള്ള കെട്ടിടത്തിൽ 100 രോഗികളെ കിടത്തിച്ചികിത്സിക്കാനാകും.

കൊച്ചി നഗരത്തെ കൂടുതൽ സ്മാർട്ടാക്കാനും നഗരത്തിലെ ആരോഗ്യ രംഗത്തിനു പുത്തൻ കുതിപ്പേകാനും കാൻസർ ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നതോടെ കഴിയുമെന്നു തദ്ദേശ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

കാൻസർ ഐസിയു, കീമോതെറപ്പി യൂണിറ്റ്, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകൾ, കൂട്ടിരിപ്പുകാർക്കുള്ള ഡോർമിറ്ററി തുടങ്ങിയവ പുതിയ ബ്ലോക്കിലുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146605/opening-of-cancer-specialty-block-at-ernakulam-general-hospital)