---
title: "#healthcender | സൗകര്യങ്ങൾ ഏറെ;ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം"
english_title: "A lot of facilities; #Keechery #Community #Health #Center without #doctors and staff"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146244/a-lot-of-facilities-keechery-community-health-center-without-doctors-and-staff"
published_at: "2023-09-14T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502b7711fd9d_keecheri.jpg"
keywords: []
---

# #healthcender | സൗകര്യങ്ങൾ ഏറെ;ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം

> **Lead Summary:** **കാഞ്ഞിരമറ്റം : ** സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം.

## Article Content

**കാഞ്ഞിരമറ്റം : ** സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രം.

രാത്രികാല ഡോക്ടർമാരുടെ സേവനവും ലഭ്യമല്ലാത്തതിനാൽ അത്യാവശ്യ സമയങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു നാട്ടുകാർ. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പ്രധാന ആരോഗ്യ കേന്ദ്രമായ കീച്ചേരി സിഎച്ച്സിയിൽ നിലവിൽ ആകെയുള്ളത് 3 ഡോക്ടർമാരാണ്.

മാനദണ്ഡമനുസരിച്ചു മെഡിക്കൽ ഓഫിസർ അടക്കം 8 ഡോക്ടർമാർ വേണ്ടിടത്താണ് ഈ അവസ്ഥ. ദിവസവും മുന്നൂറിലേറെ പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ 4 നഴ്സുമാരാണ് ആകെയുള്ളത്. താൽക്കാലികമായി നിയമിച്ച ഫാർമസിസ്റ്റ് ഉള്ളതിനാലാണു മരുന്നു വിതരണം നടക്കുന്നത്.

24 കിടക്കകളുള്ള ആശുപത്രിയിൽ മാസങ്ങളായി ഒരാൾ പോലും അഡ്മിറ്റായിട്ടില്ല. നിലവിൽ രാവിലെ 9 മുതൽ 5 വരെ മാത്രമാണ് ആശുപത്രിയുടെ പ്രവർത്തനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146244/a-lot-of-facilities-keechery-community-health-center-without-doctors-and-staff)