---
title: "#piravom | മുളക്കുളം– പെരുവംമൂഴി റോഡിന്റെ നിർമാണം  വൈകുന്നു;യാത്രാദുരിതം തുടരുന്നു"
english_title: "#Mulakulam-#Peruvammoozhi #road #construction delayed; #travel woes continue"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146221/mulakulam-peruvammoozhi-road-construction-delayed-travel-woes-continue"
published_at: "2023-09-14T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502a97ecb952_piravom.jpg"
keywords: []
---

# #piravom | മുളക്കുളം– പെരുവംമൂഴി റോഡിന്റെ നിർമാണം  വൈകുന്നു;യാത്രാദുരിതം തുടരുന്നു

> **Lead Summary:** **പിറവം :** മുളക്കുളം– പെരുവംമൂഴി റോഡിന്റെ നിർമാണം അനന്തമായി വൈകുന്നതോടെ യാത്രാദുരിതം തുടരുന്നു. 98.8 കോടി രൂപ ചെലവിൽ 18 മാസം നിർമാണ കാലാവധി നിശ്ചയിച്ചു നിർമാണം ആരംഭിച്ച റോഡാണിത്.

## Article Content

**പിറവം :** മുളക്കുളം– പെരുവംമൂഴി റോഡിന്റെ നിർമാണം അനന്തമായി വൈകുന്നതോടെ യാത്രാദുരിതം തുടരുന്നു. 98.8 കോടി രൂപ ചെലവിൽ 18 മാസം നിർമാണ കാലാവധി നിശ്ചയിച്ചു നിർമാണം ആരംഭിച്ച റോഡാണിത്.

നിശ്ചിത കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചു. എന്നാൽ പകുതി നിർമാണം പോലും പൂർത്തിയായിട്ടില്ല. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടും മാസങ്ങളായി പൂർത്തിയാകാത്ത പാലങ്ങളുടെ അവസ്ഥ അപകടങ്ങൾക്ക് ഇടയാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. രാമമംഗലം റീച്ചിലെ ഉൗരമന ഉള്ളപ്പിള്ളി പാലത്തിന്റെ സ്ഥിതി കടുത്ത ബുദ്ധിമുട്ടിന് ഇടയാക്കുന്നുണ്ട്.

ജീർണാവസ്ഥയിലായിരുന്ന ഉള്ളപ്പിള്ളി തോടിനു കുറുകെയുള്ള പാലം പൊളിച്ചു നീക്കിയാണു മാസങ്ങൾക്കു മുൻപു പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്.റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയതിനു ശേഷം കമ്പി കെട്ടിയിട്ടിട്ടു 2 മാസമായി.

പിന്നീടു നടപടി ഉണ്ടായിട്ടില്ല. ഗതാഗതം ഏറെക്കുറെ നിലച്ചതോടെ നേരത്തെ ബ്ലോക്ക് പഞ്ചായത്തു പൂർത്തിയാക്കിയ പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. ഉൗരമനയിൽ നിന്നു പാമ്പാക്കുടയിലേക്കുള്ള റോഡും ഉള്ളപ്പിള്ളി പാലത്തിനു സമീപത്തു നിന്നു ആരംഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146221/mulakulam-peruvammoozhi-road-construction-delayed-travel-woes-continue)