---
title: "#vypin | ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ കൊബ്രേരിയ തിരുനാളിന് കൊടിയേറി"
english_title: "Flag hoisting at #Ochanthuruth #Kurishingal #Church on #Kobreria festival"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146160/flag-hoisting-at-ochanthuruth-kurishingal-church-on-kobreria-festival"
published_at: "2023-09-14T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65025d629ecdd_church.jpg"
keywords: []
---

# #vypin | ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ കൊബ്രേരിയ തിരുനാളിന് കൊടിയേറി

> **Lead Summary:** **വൈപ്പിൻ :** ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ കൊബ്രേരിയ തിരുനാളിന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കൊടികയറ്റി.

## Article Content

**വൈപ്പിൻ :** ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ കൊബ്രേരിയ തിരുനാളിന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കൊടികയറ്റി.

വികാരി ആന്റണി ചെറിയ കടവിൽ, സഹവികാരി ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ, ആഘോഷക്കമ്മിറ്റി കൺവീനർ ഷിബു സെബാസ്‌റ്റ്യൻ, സെക്രട്ടറി ജോർജ് പങ്കേത്ത്, പ്രസുദേന്തിമാർ എന്നിവർ നേതൃത്വം നൽകി. ഇടവകയുടെ ചതുർ ശതോത്തര സുവർണജൂബിലി സമാപനം 15ന് നടക്കും.

വ്യാഴാഴ്ച നടക്കുന്ന കുർബാനയിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ കാർമികനാകും. ഇടവകയിലെ വൈദികർ, സന്യസ്തർ എന്നിവരെ ആദരിക്കും. 15ന്‌ ജൂബിലി സ്മാരകം ഉദ്ഘാടനം, സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും. കുർബാനയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനാകും.

16ന്‌ കുർബാനയിൽ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന്‌ പ്രദക്ഷിണം, ശിങ്കാരിമേളം, നേർച്ചസദ്യ, കുടുംബയൂണിറ്റുകളുടെ കലാസന്ധ്യ എന്നിവയുണ്ടാകും. 17ന്‌ തിരുനാൾ കുർബാനയിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം കാർമികനാകും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146160/flag-hoisting-at-ochanthuruth-kurishingal-church-on-kobreria-festival)