---
title: "#injured | കേബിൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക് "
english_title: "The #scooter #rider was seriously #njured after the cable got tangled around his neck and fell"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145919/the-scooter-rider-was-seriously-njured-after-the-cable-got-tangled-around-his-neck-and-fell"
published_at: "2023-09-13T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65013df72d479_cable.jpg"
keywords: []
---

# #injured | കേബിൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക് 

> **Lead Summary:** **കൊച്ചി :** കേബിൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ സ്കൂട്ടർ യാത്രികനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊച്ചി :** കേബിൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണ സ്കൂട്ടർ യാത്രികനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കറുകപ്പിള്ളി കുറുന്തോടിക വീട്ടിൽ ബഷീറിന്റെ മകൻ മുഹമ്മദ് ഇർഫാനെയാണ് (20) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.20 നായിരുന്നു സംഭവം. പിതാവിന്റെ ചിക്കൻ കടയിൽ നിന്ന് ഹോട്ടലിൽ ചിക്കൻ കൊടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തിനു മുൻപ് ഇതിലൂടെ പോയ കോൺക്രീറ്റ് മിക്സ്ചർ ലോറി തട്ടിയാണ് കേബിൾ പൊട്ടി വീണതെന്നു ബന്ധുക്കൾ പറയുന്നു. കേബിൾ കഴുത്തിൽ കുടുങ്ങിയതോടെ നിയന്ത്രണം വിട്ടു സ്കൂട്ടർ മറിഞ്ഞു. തെറിച്ചു വീണ ഇർഫാന്റെ ഇടുപ്പെല്ല്, മുട്ടിന്റെ ചിരട്ട എന്നിവയ്ക്കു സാരമായ പരുക്കുണ്ട്.

നാട്ടുകാരും പൊലീസും ചേർന്നാണ് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സെൻട്രൽ പൊലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145919/the-scooter-rider-was-seriously-njured-after-the-cable-got-tangled-around-his-neck-and-fell)