---
title: "#fire | പെൺകുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം;വീട്ടിൽ അതിക്രമിച്ചു കയറി വീട് അഗ്നിക്കിരയാക്കി"
english_title: "The girl was #harassed and #questioned; the house was broken into and the house was set on #fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145679/the-girl-was-harassed-and-questioned-the-house-was-broken-into-and-the-house-was-set-on-fire"
published_at: "2023-09-12T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65000cc8a815d_fire3.jpg"
keywords: []
---

# #fire | പെൺകുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം;വീട്ടിൽ അതിക്രമിച്ചു കയറി വീട് അഗ്നിക്കിരയാക്കി

> **Lead Summary:** **പോത്താനിക്കാട് : ** തൃക്കേപ്പടിയിൽ ആളില്ലാതിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി വീട് അഗ്നിക്കിരയാക്കി. പ്രതി പിടിയിലായി. പെൺകുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അതിക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

## Article Content

**പോത്താനിക്കാട് : ** തൃക്കേപ്പടിയിൽ ആളില്ലാതിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി വീട് അഗ്നിക്കിരയാക്കി. പ്രതി പിടിയിലായി. പെൺകുട്ടിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അതിക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

പോഞ്ചാലിൽ ശിവന്റെ വീടിന്റെ ഉൾഭാഗമാണു കത്തിനശിച്ചത്. പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് ബേസിൽ ബെന്നി (22) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു സംഭവം. വീട്ടുകാർ ബന്ധുവിന്റെ വിവാഹത്തിനു പോയിരിക്കുകയായിരുന്നു. കോൺക്രീറ്റ് വീടിന്റെ 3 മുറികളിലും ഹാളിലും തീയിട്ടു. അടുക്കളയിൽ തീ പടർന്നിട്ടില്ല.

പിൻവാതിലിന്റെ കുറ്റി തകർത്ത് അകത്തു കയറിയാണ് അതിക്രമം. കട്ടിലുകൾ, കിടക്ക, മേശ, കസേര, അലമാര സെറ്റി, വസ്ത്രങ്ങൾ, രേഖകൾ തുടങ്ങിയവയെല്ലം കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന എണ്ണ ഒഴിച്ചാണു തീയിട്ടിരിക്കുന്നത്. വീടിനുള്ളിൽ തീ കണ്ടു സമീപത്തെ വീട്ടുകാർ ബഹളം വച്ച് ആളെക്കൂട്ടി. നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി.

കല്ലൂർക്കാട് അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചു. ജനൽച്ചില്ലുകൾ തകർത്താണു രക്ഷാപ്രവർത്തനം നടത്തിയത്. പന്നീടാണു പിൻവാതിൽ തുറന്ന നിലയിൽ കണ്ടത്. ബേസിൽ ബെന്നി ശിവന്റെ മകളെ ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145679/the-girl-was-harassed-and-questioned-the-house-was-broken-into-and-the-house-was-set-on-fire)