---
title: "#elanji | ഇലഞ്ഞി പഞ്ചായത്തിൽ പുതുതായി അനുവദിച്ച അഗ്രോ സർവീസ് സെന്റർ മുത്തോലപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം"
english_title: "There is a #strong demand to set up the newly allotted #Agro #Service #Center in #Ilanji #Panchayat at #Mutholapuram"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145545/there-is-a-strong-demand-to-set-up-the-newly-allotted-agro-service-center-in-ilanji-panchayat-at-mutholapuram"
published_at: "2023-09-11T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff2bde4b67c_elanji.jpg"
keywords: []
---

# #elanji | ഇലഞ്ഞി പഞ്ചായത്തിൽ പുതുതായി അനുവദിച്ച അഗ്രോ സർവീസ് സെന്റർ മുത്തോലപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

> **Lead Summary:** **ഇലഞ്ഞി :** പഞ്ചായത്തിൽ പുതുതായി അനുവദിച്ച അഗ്രോ സർവീസ് സെന്റർ മുത്തോലപുരത്ത് കൃഷിഭവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ബ്ലോക്ക് പഞ്ചായത്താണ് അഗ്രോ സർവീസ് സെന്റർ പഞ്ചായത്തിൽ അനുവദിച്ചത്.

## Article Content

**ഇലഞ്ഞി :** പഞ്ചായത്തിൽ പുതുതായി അനുവദിച്ച അഗ്രോ സർവീസ് സെന്റർ മുത്തോലപുരത്ത് കൃഷിഭവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ബ്ലോക്ക് പഞ്ചായത്താണ് അഗ്രോ സർവീസ് സെന്റർ പഞ്ചായത്തിൽ അനുവദിച്ചത്.

10 കിലോമീറ്ററോളം ദൂരത്തുള്ള പിറവം, പാമ്പാക്കുട, ചോരക്കുഴി എന്നിവിടങ്ങളിലെ അഗ്രോ സർവീസ് സെന്റർ പഞ്ചായത്തിൽ അനുവദിച്ചത്. 10 കിലോമീറ്ററോളം ദൂരത്തുള്ള പിറവം, പാമ്പാക്കുട, ചോരക്കുഴി എന്നിവിടങ്ങളിലെ അഗ്രോ സർവീസ് സെന്ററുകളാണു ഇപ്പോൾ ഇലഞ്ഞി പഞ്ചായത്തിലെ കർഷകർ ആശ്രയിക്കുന്നത്.

7 കിലോമീറ്റർ ദൂരത്തുള്ള പിറവം, പാമ്പാക്കുട, ചോരക്കുഴി എന്നിവിടങ്ങളിലെ അഗ്രോ സർവീസ് സെന്ററുകളാണു ഇപ്പോൾ ഇലഞ്ഞി പഞ്ചായത്തിലെ കർഷകർ ആശ്രയിക്കുന്നത്. 7 കിലോമീറ്റർ ദൂരത്തുള്ള പൊൻകുറ്റിയിലെ കൃഷിഭവനിലേക്കു മുത്തോലപുരം മേഖലയിലുള്ളവർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. കൃഷിഭവനിലെത്താൻ 2 ബസുകൾ മാറി കയറേണ്ടി വരുന്നു.

ദൂരം കൂടുതലായതിനാൽ കൃഷിഭവൻ വിതരണം ചെയ്യുന്ന തൈകൾ വാങ്ങാൻ പോലും തങ്ങൾ പോകാറില്ലെന്ന് കർഷകർ പറഞ്ഞു. അഗ്രോ സർവീസ് സെന്റർ മുത്തോലപുരത്ത് സ്ഥാപിച്ചാൽ വിത്തുകൾ, പച്ചക്കറി തൈകൾ, നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ എന്നിവ ലഭ്യമാകുന്നതിനു പഞ്ചായത്തിലെ 3,4,5,6 വാർഡിലുള്ളവർക്കു ഏറെ സഹായകമാകും.

കെട്ടിടം പ്രധാന റോഡിനു സമീപമായതിനാൽ കർഷകർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145545/there-is-a-strong-demand-to-set-up-the-newly-allotted-agro-service-center-in-ilanji-panchayat-at-mutholapuram)