---
title: "#paravoor | ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മുസിരിസ് ജലോത്സവം നാളെ തട്ടുകടവ് പുഴയിൽ അരങ്ങേറും"
english_title: "The #Muziris #water #festival, where the #boats are changed in darkness, will be staged tomorrow in #Thattukadav #river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144954/the-muziris-water-festival-where-the-boats-are-changed-in-darkness-will-be-staged-tomorrow-in-thattukadav-river"
published_at: "2023-09-09T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc167a5782d_muzris.jpg"
keywords: []
---

# #paravoor | ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മുസിരിസ് ജലോത്സവം നാളെ തട്ടുകടവ് പുഴയിൽ അരങ്ങേറും

> **Lead Summary:** **പറവൂർ : ** ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മുസിരിസ് ജലോത്സവം ഞായർ രാവിലെ 10.30ന്‌ തട്ടുകടവ് പുഴയിൽ അരങ്ങേറും. പ്രിയദർശിനി കലാസാംസ്കാരിക സമിതിയാണ്‌ സംഘാടകർ.

## Article Content

**പറവൂർ : ** ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മുസിരിസ് ജലോത്സവം ഞായർ രാവിലെ 10.30ന്‌ തട്ടുകടവ് പുഴയിൽ അരങ്ങേറും. പ്രിയദർശിനി കലാസാംസ്കാരിക സമിതിയാണ്‌ സംഘാടകർ.

എ ഗ്രേഡിൽ പൊഞ്ഞനത്തമ്മ, വെണ്ണക്കലമ്മ, പുത്തൻപറമ്പിൽ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, താണിയൻ, ഗോതുരുത്തുപുത്രൻ, തുരുത്തിപ്പുറം എന്നീ വള്ളങ്ങളും ബി ഗ്രേഡിൽ മയിൽപ്പീലി, പമ്പാവാസൻ, ജിബി തട്ടകൻ, വടക്കുംപുറം, ചെറിയപണ്ഡിതൻ, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ശ്രീമുരുകൻ, ഗോതുരുത്ത് വള്ളങ്ങളും മാറ്റുരയ്ക്കും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. എസ് ശർമ തുഴ കൈമാറും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144954/the-muziris-water-festival-where-the-boats-are-changed-in-darkness-will-be-staged-tomorrow-in-thattukadav-river)