---
title: "#arrest | പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു;ബസ് ജീവനക്കാരന്‍  അറസ്റ്റില്‍"
english_title: "The student was tortured by pretending to be in love; the bus #employee was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144882/the-student-was-tortured-by-pretending-to-be-in-love-the-bus-employee-was-arrested"
published_at: "2023-09-09T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbdb239a423_arrest.jpg"
keywords: []
---

# #arrest | പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു;ബസ് ജീവനക്കാരന്‍  അറസ്റ്റില്‍

> **Lead Summary:** **മുളന്തുരുത്തി :** പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മുളന്തുരുത്തി :** പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചോറ്റാനിക്കര എരുവേലി കിങ്ങിണിശേരിൽ അമൽ അശോകൻ (23), എരുവേലി പുത്തൻകര സന്ദീപ് മോഹനൻ (33) എന്നിവരെയാണ് ഇൻസ്പെക്ടർ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പ്രണയം നടിച്ച് ഒരു വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ വച്ചും മാസങ്ങൾക്കു മുൻപ് ബസിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. അധ്യാപികയോടാണു പെൺകുട്ടി പീഡന വിവരം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144882/the-student-was-tortured-by-pretending-to-be-in-love-the-bus-employee-was-arrested)