---
title: "#piravom | പിറവം പാഴൂർ സർക്കാർ സ്കൂളിൽ ബിരിയാണി ചലഞ്ച്; സഹായ ധനം കൈമാറി"
english_title: "#Biryani #Challenge at #Piravam #Pazhur #Government #School; The aid was handed over"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144832/biryani-challenge-at-piravam-pazhur-government-school-the-aid-was-handed-over"
published_at: "2023-09-08T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb45345e63f_paazhur.jpg"
keywords: []
---

# #piravom | പിറവം പാഴൂർ സർക്കാർ സ്കൂളിൽ ബിരിയാണി ചലഞ്ച്; സഹായ ധനം കൈമാറി

> **Lead Summary:** **പിറവം :** പാഴൂർ സർക്കാർ സ്കൂളിൽ ബിരിയാണി ചലഞ്ച് സഹായ ധനം കൈമാറി. പാഴൂർ ഗവ . എൽ.പി സ്കൂളില്‍ ഏറെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുണ്ട്.

## Article Content

**പിറവം :** പാഴൂർ സർക്കാർ സ്കൂളിൽ ബിരിയാണി ചലഞ്ച് സഹായ ധനം കൈമാറി. പാഴൂർ ഗവ . എൽ.പി സ്കൂളില്‍ ഏറെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുണ്ട്.

സ്കൂൾ വികസനത്തിനു ഫണ്ട് കണ്ടെത്താൻ ആവിഷ്കരിച്ച സെപ്തംബർ 11 ലെ ബിരിയാണി ചലഞ്ചിന്റെ ഭാഗമായി 80 ബിരിയാണികൾ സ്പോൺസർ ചെയ്യാനുള്ള തുക 8000 രൂപ ഹെഡ്മാസ്റ്റർ കെ.എം. അജയ് കുമാർ സ്കൂൾ ലീഡേഴ്സ് ഏബൽ അനൂപ്‌, ആര്യ നന്ദ എന്നിവർക്ക് കൈമാറി.

പിറവത്തിന്റെ കാരുണ്യ പ്രവർത്തനം നടത്തുന്ന ക്രിസ്തുരാജാ പ്രയർ സെന്റെർ ബർഗർ ഹോമിലെ അന്തേവാസികൾക്ക് അന്നേ ദിവസം ഉച്ച ഭക്ഷണമായി ബിരിയാണി നൽകാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144832/biryani-challenge-at-piravam-pazhur-government-school-the-aid-was-handed-over)