---
title: "#rain | മഴയുടെ മറവിൽ പെരിയാറിലേക്കു എടയാർ വ്യവസായ മേഖലയിൽ നിന്നു രാസമാലിന്യം ഒഴുക്കി"
english_title: "Under the cover of #rain, #chemical waste from #Edyar industrial area flowed into #Periyar"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144830/under-the-cover-of-rain-chemical-waste-from-edyar-industrial-area-flowed-into-periyar"
published_at: "2023-09-08T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb41912e5ee_periyar.jpg"
keywords: []
---

# #rain | മഴയുടെ മറവിൽ പെരിയാറിലേക്കു എടയാർ വ്യവസായ മേഖലയിൽ നിന്നു രാസമാലിന്യം ഒഴുക്കി

> **Lead Summary:** **ഏലൂർ :** ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയുടെ മറവിൽ പെരിയാറിലേക്കു എടയാർ വ്യവസായ മേഖലയിൽ നിന്നു രാസമാലിന്യം ഒഴുക്കി. രാസമാലിന്യം ഒഴുകിയെത്തിയ ഭാഗത്തു നദിയിൽ മഞ്ഞനിറം പ്രകടമായി.

## Article Content

**ഏലൂർ :** ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയുടെ മറവിൽ പെരിയാറിലേക്കു എടയാർ വ്യവസായ മേഖലയിൽ നിന്നു രാസമാലിന്യം ഒഴുക്കി. രാസമാലിന്യം ഒഴുകിയെത്തിയ ഭാഗത്തു നദിയിൽ മഞ്ഞനിറം പ്രകടമായി.

പുഴയുടെ മറുകരയിലുള്ളവരാണു പുഴയുടെ നിറംംമാറ്റം ആദ്യം കണ്ടത്. ഇവർ വിളിച്ചറിയിച്ചതനുസരിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി. സമീപത്തെ കമ്പനിയിൽ നിന്നും കടവിൽ നിന്നുമായി ജലത്തിന്റെ സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചു.

പരിശോധനക്കു ശേഷമേ മാലിന്യം എന്താണെന്നു വ്യക്തമാക്കാനാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് സർവീലൻസ് സെന്റർ മേധാവി എം.എൻ.കൃഷ്ണൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144830/under-the-cover-of-rain-chemical-waste-from-edyar-industrial-area-flowed-into-periyar)