---
title: "#kochi | 6 വർഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നടപ്പിലാക്കിയ പദ്ധതി;235.82 കോടി പാഴായില്ല"
english_title: "The #project was #implemented after 6 years of #negotiations; 235.82 crores was not #wasted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144689/the-project-was-implemented-after-6-years-of-negotiations-23582-crores-was-not-wasted"
published_at: "2023-09-08T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faa6fd96ebb_cameras.jpg"
keywords: []
---

# #kochi | 6 വർഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നടപ്പിലാക്കിയ പദ്ധതി;235.82 കോടി പാഴായില്ല

> **Lead Summary:** **കൊച്ചി :** എഐ ക്യാമറകൾ കഴിഞ്ഞ ജൂൺ 5 മുതൽ പ്രവർത്തനനിരതമായതോടെ സംസ്ഥാനത്തു റോഡപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞെന്നും പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

## Article Content

**കൊച്ചി :** എഐ ക്യാമറകൾ കഴിഞ്ഞ ജൂൺ 5 മുതൽ പ്രവർത്തനനിരതമായതോടെ സംസ്ഥാനത്തു റോഡപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞെന്നും പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

എഐ ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രതിപക്ഷ നേതാക്കൾ നൽകിയിരിക്കുന്ന ഹർജി രാഷ്ട്രീയപ്രേരിതവും നിലനിൽക്കാത്തതുമാണ്. സേഫ് കേരള പദ്ധതിയെക്കുറിച്ചു മതിയായ വിവരങ്ങൾ ശേഖരിക്കാതെയും ഓട്ടമേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതെയുമാണു ഹർജി നൽകിയിരിക്കുന്നത്.

അവ്യക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഡേറ്റ കരാറുകാർക്കു ലഭിക്കുന്നില്ല. സ്വകാര്യതയുടെ ലംഘനമുണ്ടാകുന്നില്ല. കെൽട്രോൺ 5 വർഷംകൊണ്ടു 424 കോടി ലഭിക്കുമെന്നതിന് അടിസ്ഥാനമില്ലെന്നു പറയാനാവില്ലെന്നും സർക്കാർ അറിയിച്ചു.

6 വർഷത്തോളം ചർച്ചകളും മറ്റും നടത്തിയതിനു ശേഷമാണു പദ്ധതി നടപ്പാക്കിയത്. ശബരിമല സേഫ് സോൺ പദ്ധതിയിൽ ലഭിഭിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ 2017ൽ ഉദ്യോഗസ്ഥൻ മുന്നോട്ടുവച്ച നിർദേശമാണു കേരളത്തിലാകെ നടപ്പാക്കാൻ അനുമതി നൽകിയത്. കെൽട്രോൺ മുന്നോട്ടുവച്ച നിർദേശപ്രകാരം ആകെ പദ്ധതി ചെലവ് 235.82 കോടി രൂപയായിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144689/the-project-was-implemented-after-6-years-of-negotiations-23582-crores-was-not-wasted)