---
title: "ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ സി ഐ ടി യു പ്രവർത്തകർ പുഴയിൽ ചാടി പിടികൂടി "
english_title: "CITU activists jumped into the river and caught the accused who molested the eight-year-old girl who was sleeping in Aluva."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144613/citu-activists-jumped-into-the-river-and-caught-the-accused-who-molested-the-eight-year-old-girl-who-was-sleeping-in-aluva"
published_at: "2023-09-07T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9eb0c499b0_citu.jpg"
keywords: []
---

# ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ സി ഐ ടി യു പ്രവർത്തകർ പുഴയിൽ ചാടി പിടികൂടി 

> **Lead Summary:** **കൊച്ചി....** ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ സി ഐ ടി യു സഹായത്തോടെയാണ് പിടികൂടിയത്. പാലത്തിനു സമീപത്തു നിന്നും പുഴയിൽ ഇറങ്ങി പിടികൂടിയത് സി ഐ ടി യു ആലുവ ബൈപ്പാസ് യൂണിറ്റ് തൊഴിലാളികളായ സ.വി.കെ.ജോഷിയും, സ.ജി.മുരുകനും ആണ് 

## Article Content

**കൊച്ചി....** ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റലാണ് പിടിയിലായത്. പൊലീസിനെ കണ്ട് നദിയിലേക്ക് ചാടിയ പ്രതിയെ സി ഐ ടി യു സഹായത്തോടെയാണ് പിടികൂടിയത്. പാലത്തിനു സമീപത്തു നിന്നും പുഴയിൽ ഇറങ്ങി പിടികൂടിയത് സി ഐ ടി യു ആലുവ ബൈപ്പാസ് യൂണിറ്റ് തൊഴിലാളികളായ സ.വി.കെ.ജോഷിയും, സ.ജി.മുരുകനും ആണ് 

മാർത്താണ്ടവർമ പാലത്തിന് അടിയിലെ കുറ്റിക്കാട്ടിലാണ് പ്രതി ഒളിച്ചിരുന്നത്. പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളിൽ ഉള്ളത് പ്രതി തന്നെയാണെന്ന് ദൃക്സാക്ഷി സ്ഥിരീകരിച്ചു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144613/citu-activists-jumped-into-the-river-and-caught-the-accused-who-molested-the-eight-year-old-girl-who-was-sleeping-in-aluva)