---
title: "#arrest | നിരോധിത നോട്ടുകളടക്കം 33.83 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികൾ ഓസ്ട്രേലിയയിലേക്കു കടത്താൻ ശ്രമിച്ച അച്ഛനും മകനും പിടിയില്‍ "
english_title: "Father and son arrested for trying to smuggle Indian currencies worth Rs 33.83 lakh including banned notes to Australia"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144601/father-and-son-arrested-for-trying-to-smuggle-indian-currencies-worth-rs-3383-lakh-including-banned-notes-to-australia"
published_at: "2023-09-07T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9dfead5848_money.jpg"
keywords: []
---

# #arrest | നിരോധിത നോട്ടുകളടക്കം 33.83 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികൾ ഓസ്ട്രേലിയയിലേക്കു കടത്താൻ ശ്രമിച്ച അച്ഛനും മകനും പിടിയില്‍ 

> **Lead Summary:** **നെടുമ്പാശേരി :** നിരോധിത നോട്ടുകളടക്കം 33.83 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികൾ ഓസ്ട്രേലിയയിലേക്കു കടത്താൻ ശ്രമിച്ച അച്ഛനും മകനും പിടിയിൽ.

## Article Content

**നെടുമ്പാശേരി :** നിരോധിത നോട്ടുകളടക്കം 33.83 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികൾ ഓസ്ട്രേലിയയിലേക്കു കടത്താൻ ശ്രമിച്ച അച്ഛനും മകനും പിടിയിൽ.

ഇന്നലെ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ബ്രിസ്ബെയ്നിലേക്കു പോകാനെത്തിയ അങ്കമാലി മഞ്ഞപ്ര സ്വദേശികളായ വർഗീസും മകൻ സോണിയുമാണു കറൻസികളുമായി പിടിയിലായത്. ഇരുവരുടെയും ചെക്ക്–ഇൻ ബാഗിലായിരുന്നു കറൻസികൾ.

സിയാൽ സുരക്ഷാ വിഭാഗത്തിന്റെ ബാഗേജ് പരിശോധനയ്ക്കിടെയാണ് നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഇവരെ കസ്റ്റംസിന് കൈമാറുകയായിരുന്നു.

ഇരുവരുടെയും ബാഗുകളിലായി 4.42 ലക്ഷം രൂപയുടെ ഉപയോഗത്തിലുള്ള ഇന്ത്യൻ കറൻസികളും 29.41 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമാണ് ഉണ്ടായിരുന്നത്. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144601/father-and-son-arrested-for-trying-to-smuggle-indian-currencies-worth-rs-3383-lakh-including-banned-notes-to-australia)