---
title: "#moovattupuzha | മൂവാറ്റുപുഴ  പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി നടപ്പാകുന്നു "
english_title: "#Muvatupuzha #Pallichudara #Tourism Project is being implemented"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144078/muvatupuzha-pallichudara-tourism-project-is-being-implemented"
published_at: "2023-09-05T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f72e95ccee3_moo.jpg"
keywords: []
---

# #moovattupuzha | മൂവാറ്റുപുഴ  പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി നടപ്പാകുന്നു 

> **Lead Summary:** **മൂവാറ്റുപുഴ :** ടൂറിസം വകുപ്പ് തള്ളിയെങ്കിലും പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് തയാറെടുക്കുന്നു. ഇതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് 1.32 കോടി രൂപ അനുവദിച്ചു.

## Article Content

**മൂവാറ്റുപുഴ :** ടൂറിസം വകുപ്പ് തള്ളിയെങ്കിലും പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് തയാറെടുക്കുന്നു. ഇതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് 1.32 കോടി രൂപ അനുവദിച്ചു.

പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചിറ കേന്ദ്രീകരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. എംസി റോഡിനു സമീപത്തായി 1.15 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചിറയ്ക്കു ചുറ്റും ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാത, പെഡൽ ബോട്ടിങ്, നീന്തൽ പരിശീലനം, റിവോൾവിങ് റസ്റ്ററന്റ്, കുളിക്കടവുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടി നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ചിന്റെ ഭാഗമായി പള്ളിച്ചിറങ്ങിര കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി ടൂറിസം വകുപ്പിനു സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസം ഡയറക്ടറും നാട്ടുകാരനുമായ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എത്തി അനുകൂല നിലപാടുകൾ സ്വീകരിച്ചെങ്കിലും പിന്നീട് പദ്ധതിക്ക് അവഗണിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144078/muvatupuzha-pallichudara-tourism-project-is-being-implemented)