---
title: "#tovinothomas | നടൻ ടൊവിനോ തോമസ്സിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്"
english_title: "#Actor #Tovino #Thomas was injured #during the #shooting of the #film"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143878/actor-tovino-thomas-was-injured-during-the-shooting-of-the-film"
published_at: "2023-09-05T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f677be8056f_tovino.jpg"
keywords: []
---

# #tovinothomas | നടൻ ടൊവിനോ തോമസ്സിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

> **Lead Summary:** **കൊച്ചി : ** നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. 'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.

## Article Content

**കൊച്ചി : ** നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. 'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.

പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നടികര്‍ തിലകം'. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143878/actor-tovino-thomas-was-injured-during-the-shooting-of-the-film)