---
title: "#arrest | സ്വകാര്യ ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയില്‍ "
english_title: "#Tamil Nadu women #arrested for trying to steal #necklace in private bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143692/tamil-nadu-women-arrested-for-trying-to-steal-necklace-in-private-bus"
published_at: "2023-09-04T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f570b2b974a_arrest.jpg"
keywords: []
---

# #arrest | സ്വകാര്യ ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയില്‍ 

> **Lead Summary:** **കുമ്പളങ്ങി :** സ്വകാര്യ ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പൊലീസ് പിടിയിലായി. ചിന്ന സേലം സ്വദേശികളായ രഞ്ജിനി , മഹാലക്ഷ്മി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

## Article Content

**കുമ്പളങ്ങി :** സ്വകാര്യ ബസിൽ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ പൊലീസ് പിടിയിലായി. ചിന്ന സേലം സ്വദേശികളായ രഞ്ജിനി , മഹാലക്ഷ്മി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

ഫോർട്ട് കൊച്ചി - കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന പെരുമ്പടപ്പ് സ്വദേശിനിയുടെ 3 പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കുമ്പളങ്ങി ഔട്ട് പോസ്റ്റ് എസ്ഐ ആർ.ഹരികുമാറിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143692/tamil-nadu-women-arrested-for-trying-to-steal-necklace-in-private-bus)