---
title: "#police | പെരുമ്പാവൂരും ആലുവയിലും പ്രത്യേക പരിശോധന;മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "#Special inspection in #Perumbavoor and #Aluva; more than three hundred packets of #tobacco products were seized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143630/special-inspection-in-perumbavoor-and-aluva-more-than-three-hundred-packets-of-tobacco-products-were-seized"
published_at: "2023-09-04T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f51ef0b0a9e_drugs.jpg"
keywords: []
---

# #police | പെരുമ്പാവൂരും ആലുവയിലും പ്രത്യേക പരിശോധന;മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** **പെരുമ്പാവൂർ :** പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നം വിറ്റതിന് 10 കേസ്‌ രജിസ്റ്റർ ചെയ്തു. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 23,000 രൂപയും കണ്ടെടുത്തു. രാസലഹരി കുത്തിവയ്‌ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും പിടികൂടി.

## Article Content

**പെരുമ്പാവൂർ :** പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നം വിറ്റതിന് 10 കേസ്‌ രജിസ്റ്റർ ചെയ്തു. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 23,000 രൂപയും കണ്ടെടുത്തു. രാസലഹരി കുത്തിവയ്‌ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും പിടികൂടി.

അതിഥിത്തൊഴിലാളികൾക്കെതിരെയാണ് കേസ്. മയക്കുമരുന്ന്‌ പിടികൂടാൻ പ്രാഗല്ഭ്യം നേടിയ സ്നിഫർ ഡോഗിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശത്തിൽ പെരുമ്പാവൂരിൽ ഇൻസ്പെക്ടർ ആർ രഞ്ജിത്തും ആലുവയിൽ ഇൻസ്പെക്ടർ എം എം മഞ്ജുദാസും റെയ്ഡിന് നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143630/special-inspection-in-perumbavoor-and-aluva-more-than-three-hundred-packets-of-tobacco-products-were-seized)