---
title: "#missing | ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; കുട്ടിക്കായി തെരച്ചിൽ ഊർജ്ജിതം"
english_title: "#Autorickshaw #overturns #3yearold #search #energetic"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143597/autorickshaw-overturns-3yearold-search-energetic"
published_at: "2023-09-03T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b099056e4_missing.jpg"
keywords: []
---

# #missing | ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; കുട്ടിക്കായി തെരച്ചിൽ ഊർജ്ജിതം

> **Lead Summary:** **ആലപ്പുഴ: ** മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

## Article Content

**ആലപ്പുഴ: ** മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

3 പേര് അത്ഭുതകരമായി രക്ഷപെട്ടു. മരിച്ച ആതിരയുടെ 3 വയസ്സുകാരൻ മകൻ കാശിനാഥനു വേണ്ടി തെരച്ചിൽ തുടരുന്നു . മഴ ശക്തമാകുമ്പോൾ പലപ്പോഴും ഇവിടെ അപകടം പതിവാണ്.

ഒരുവർഷം മുമ്പും ഇതേസ്ഥലത്ത് വാഗണർ കാർ മഴയത്തു നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞു അപകടം നടന്നിരുന്നു. ആറിനോട്ചേർന്ന റോഡിന്റെ ഭാഗം കൊല്ലക്കടവ് പാലംവരെ കല്ല്പാകിയ സംരക്ഷണഭിത്തിയുണ്ടെങ്കിലും, പലപ്പോഴും കല്ലുകൾകിടയിലൂടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽപെടുന്നത് പതിവാണ്.

കുന്നം ചാക്കോറോഡിലേതുപോലെ ഇവിടെയും ഇരുമ്പ് സംരക്ഷണ ഭിത്തി വേണമെന്ന് നേരത്തെ ആവിശ്യമുയർന്നതാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143597/autorickshaw-overturns-3yearold-search-energetic)