---
title: "#accident- അച്ചൻകോവിലാറിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം,കുഞ്ഞിനെ കാണാതായി "
english_title: "Auto rickshaw overturns to Achankovilar, tragic end for young woman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143594/auto-rickshaw-overturns-to-achankovilar-tragic-end-for-young-woman"
published_at: "2023-09-03T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4b05656059_ACHAN.jpg"
keywords: []
---

# #accident- അച്ചൻകോവിലാറിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം,കുഞ്ഞിനെ കാണാതായി 

> **Lead Summary:** **ആലപ്പുഴ..... **മാവേലിക്കര പൈനുംമൂട്, കുന്നം, കൊല്ലകടവ് ഫെറി റോഡിൽ അച്ഛൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു യുവതിക്ക് ദാരുണാന്ത്യം,കുട്ടിയെ കാണാതായി. വെണ്മണി സ്വദേശിനി ആതിരയാണ് മരിച്ചത്. മൂന്ന് പേര് അത്ഭുതകരമായി രക്ഷപെട്ടു.

## Article Content

**ആലപ്പുഴ..... **മാവേലിക്കര പൈനുംമൂട്, കുന്നം, കൊല്ലകടവ് ഫെറി റോഡിൽ അച്ഛൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു യുവതിക്ക് ദാരുണാന്ത്യം,കുട്ടിയെ കാണാതായി. വെണ്മണി സ്വദേശിനി ആതിരയാണ് മരിച്ചത്. മൂന്ന് പേര് അത്ഭുതകരമായി രക്ഷപെട്ടു.

മരിച്ച ആതിരയുടെ മൂന്ന് വയസ്സുകാരൻ മകൻ കാശിനാഥനു വേണ്ടി തെരച്ചിൽ തുടരുന്നു . മഴ ശക്തമാകുമ്പോൾ പലപ്പോഴും ഇവിടെ അപകടം പതിവാണ്. ഒരുവർഷം മുമ്പും ഇതേസ്ഥലത്ത് വാഗണർ കാർ മഴയത്തു നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞു അപകടം നടന്നിരുന്നു. ആറിനോട്ചേർന്ന റോഡിന്റെ ഭാഗം കൊല്ലക്കടവ് പാലംവരെ കല്ല്പാകിയ സംരക്ഷണഭിത്തിയുണ്ടെങ്കിലും, പലപ്പോഴും കല്ലുകൾകിടയിലൂടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽപെടുന്നത് പതിവാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143594/auto-rickshaw-overturns-to-achankovilar-tragic-end-for-young-woman)