---
title: "#death |  പ്രസവത്തെ തുടർന്ന് നേഴ്സായ യുവതിയുടെ മരണം;ചികിത്സ പിഴവെന്ന് പരാതി"
english_title: "The #death of a #young nurse after giving birth; complaint that the #treatment was wrong"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143325/the-death-of-a-young-nurse-after-giving-birth-complaint-that-the-treatment-was-wrong"
published_at: "2023-09-02T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f336535d528_death.jpg"
keywords: []
---

# #death |  പ്രസവത്തെ തുടർന്ന് നേഴ്സായ യുവതിയുടെ മരണം;ചികിത്സ പിഴവെന്ന് പരാതി

> **Lead Summary:** **പാലാ :** പ്രസവത്തെ തുടർന്ന് നേഴ്സായ യുവതിയുടെ മരണം; ചികിത്സ പിഴവെന്ന് പരാതി. പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെക്കിലും മരണപ്പെടുകയായിരുന്നു.

## Article Content

**പാലാ :** പ്രസവത്തെ തുടർന്ന് നേഴ്സായ യുവതിയുടെ മരണം; ചികിത്സ പിഴവെന്ന് പരാതി. പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെക്കിലും മരണപ്പെടുകയായിരുന്നു.

അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണു മരിച്ചത്. ചികിത്സാ പിഴ വെന്ന് ബന്ധുക്കൾ ആരോപിച്ചു ബന്ധുക്കൾ പരാതി നൽകി.

അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായ ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26 നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി 11.30നു മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143325/the-death-of-a-young-nurse-after-giving-birth-complaint-that-the-treatment-was-wrong)