---
title: "#cbl- ചാംമ്പ്യൻസ്‌ ബോട്ട് ലീഗ് ഈ മാസം 16ന് ആരംഭിക്കും; പിറവത്ത് സെപ്തംബർ 30ന്"
english_title: "The Champions Boat League will start on the 16th of this month; Born on 30th September"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143322/the-champions-boat-league-will-start-on-the-16th-of-this-month-born-on-30th-september"
published_at: "2023-09-02T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f33325e0f56_cbl.jpg"
keywords: []
---

# #cbl- ചാംമ്പ്യൻസ്‌ ബോട്ട് ലീഗ് ഈ മാസം 16ന് ആരംഭിക്കും; പിറവത്ത് സെപ്തംബർ 30ന്

> **Lead Summary:** **പിറവം.... **ചാംമ്പ്യൻസ്‌ ബോട്ട് ലീഗ് ഈ മാസം 16ന് ആരംഭിക്കും; പിറവത്ത് 30ന്. ടൂറിസം വകുപ്പ് സീസണിന്റെ സമയക്രമം പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു 

## Article Content

**പിറവം.... **ചാംമ്പ്യൻസ്‌ ബോട്ട് ലീഗ് ഈ മാസം 16ന് ആരംഭിക്കും; പിറവത്ത് 30ന്. ടൂറിസം വകുപ്പ് സീസണിന്റെ സമയക്രമം പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു 

11 വേദികളിലും മൽത്സരം നടത്തുന്ന രീതിയിൽ ആണ് സമയക്രമം പുനഃക്രമീകരിച്ചത്. 11 വേദികളിലായി രണ്ടര മാസത്തിനുള്ളിൽ ഈ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നും ഡിസംബർ രണ്ടിന് കൊല്ലം അഷ്ടമുടിക്കായലിൽ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി റേസിൽ ഗ്രാൻഡ് ഫിനാലെയോടെ സമാപിക്കും. സെപ്തംബർ 16ന് എറണാകുളത്ത് മറൈൻ ഡ്രൈവ്, 23ന് തൃശ്ശൂർ കോട്ടപ്പുറം, 30ന് എറണാകുളത്ത് പിറവം,ഒക്ടോബർ ഏഴിന് കോട്ടയം താഴത്തങ്ങാടി, ഒക്ടോബർ14ന് ആലപ്പുഴയിലെ പുളിങ്കുന്ന്, ഒക്ടോബർ21ന് ആലപ്പുഴ കൈനകരി, ഒക്ടോബർ 28ന് ആലപ്പുഴയിൽ കരുവാറ്റ. നവംബർ 11-ന് ആലപ്പുഴയിൽ പാണ്ടനാട്, ചങ്ങന്നൂർ, നവംബർ 18-ന് ആലപ്പുഴയിലെ കായംകുളം, നവംബർ 25-ന് കൊല്ലത്ത് കല്ലട, ഡിസംബർ 2-ന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143322/the-champions-boat-league-will-start-on-the-16th-of-this-month-born-on-30th-september)