---
title: "#football | ഏലൂരിലെ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിലെ ആദിൽ മുഹമ്മദിന് സ്പെയ്‌നില്‍ പരിശീലനം നേടാൻ അവസരം"
english_title: "Adil Muhammed of Future #Football #Academy, #Elur, got a chance to train in #Spain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143131/adil-muhammed-of-future-football-academy-elur-got-a-chance-to-train-in-spain"
published_at: "2023-09-02T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f283a82f15d_adil.jpg"
keywords: []
---

# #football | ഏലൂരിലെ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിലെ ആദിൽ മുഹമ്മദിന് സ്പെയ്‌നില്‍ പരിശീലനം നേടാൻ അവസരം

> **Lead Summary:** **കളമശേരി : ** ഏലൂരിലെ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിലെ ആദിൽ മുഹമ്മദിന് സ്പെയ്‌നിലെ മാഡ്രിഡിൽ പരിശീലനം നേടാൻ അവസരം. അക്കാദമിയിൽനിന്ന് മാഡ്രിഡിൽ പരിശീലനത്തിന് അവസരം ലഭിക്കുന്ന നാലാമത്തെയാളാണ് ആദിൽ.

## Article Content

**കളമശേരി : ** ഏലൂരിലെ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിലെ ആദിൽ മുഹമ്മദിന് സ്പെയ്‌നിലെ മാഡ്രിഡിൽ പരിശീലനം നേടാൻ അവസരം. അക്കാദമിയിൽനിന്ന് മാഡ്രിഡിൽ പരിശീലനത്തിന് അവസരം ലഭിക്കുന്ന നാലാമത്തെയാളാണ് ആദിൽ.

അതുൽ ഉണ്ണിക്കൃഷ്ണൻ, അലൻ വാൾട്ടർ, അരുൺ സുരേഷ് എന്നിവരാണ് മുൻ വർഷങ്ങളിൽ പരിശീലനം ലഭിച്ചവർ. 2019ൽ ആദിലിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്പെയ്‌നിലേക്ക് യാത്ര തിരിക്കാനിരുന്നപ്പോഴാണ് കോവിഡ് യാത്ര മുടക്കിയത്. നിരാശനാകാതെ കടുത്ത പരിശീലനത്തിലൂടെ വീണ്ടും അവസരത്തിനായി പോരാട്ടം തുടർന്നു.

ആഗസ്ത്‌ 12ന് ചെന്നൈയിലെ ഫുട്ബോൾ പ്ലസ് പ്രൊഫഷണൽ സോക്കർ അക്കാദമി നടത്തിയ തെരഞ്ഞെടുപ്പിൽ സ്പെയ്‌നിലെ മാഡ്രിഡിൽ സ്കോളർഷിപ്പോടെ ഒരുമാസത്തെ പരിശീലനത്തിന് ആദിലിനെ തെരഞ്ഞെടുക്കുകയായിരുന്നു.

മഞ്ഞുമ്മൽ സ്വദേശിയായ പി കെ നവാബിന്റെയും ഷിംലയുടെയും മകനായ ആദിൽ മുഹമ്മദ് 2017ൽ, 12–--ാംവയസ്സിലാണ് ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിൽ ചേരുന്നത്. ഏതാനും ദിവസത്തെ പരിശീലനത്തിൽതന്നെ മികച്ച നിലവാരമുള്ള കളിക്കാരനാണെന്ന് തെളിയിച്ചതായി കോച്ച് വാർട്ടർ ആന്റണി പറഞ്ഞു.

നിരവധി ടൂർണമെന്റുകളിലും ജില്ലാ ലീഗിലും ജില്ലാ സ്കൂൾ ടീമിലും കളിക്കാൻ അവസരം ലഭിച്ചു. പത്തൊമ്പതുകാരനായ ആദിൽ ഇപ്പോൾ യുണൈറ്റഡ് എഫ്സി കൊച്ചിക്കുവേണ്ടിയാണ് കളിക്കുന്നത്. മാഡ്രിഡിലെ ഒരുമാസത്തെ പരിശീലനത്തിൽ മികവുകാണിക്കുന്ന കളിക്കാർക്ക് അക്കാദമി ഒരുവർഷത്തെ സാജന്യ പരിശീലനം നൽകും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143131/adil-muhammed-of-future-football-academy-elur-got-a-chance-to-train-in-spain)