---
title: "#football | കേരള സബ് ജൂനിയർ വനിതാ ഫുട്ബോൾ ടീമിന് രശ്മി പരിശീലനം നൽകും"
english_title: "Rashmi will #coach the #Kerala #sub-junior #women's #football team"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143130/rashmi-will-coach-the-kerala-sub-junior-womens-football-team"
published_at: "2023-09-02T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f281fb5fc1e_football.jpg"
keywords: []
---

# #football | കേരള സബ് ജൂനിയർ വനിതാ ഫുട്ബോൾ ടീമിന് രശ്മി പരിശീലനം നൽകും

> **Lead Summary:** **പള്ളുരുത്തി : ** കേരള സബ് ജൂനിയർ വനിതാ ഫുട്ബോൾ ടീമിന് കുമ്പളങ്ങി സ്വദേശി പി ആർ രശ്മി പരിശീലനം നൽകും. 16 മുതൽ കർണാടകത്തിൽ നടക്കുന്ന ദേശീയ ഫുട്ബോൾ ലീഗിലാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി കുമ്പളങ്ങി പള്ളിക്കപ്പറമ്പിൽ രശ്മിയെ തെരഞ്ഞെടുത്തത്.

## Article Content

**പള്ളുരുത്തി : ** കേരള സബ് ജൂനിയർ വനിതാ ഫുട്ബോൾ ടീമിന് കുമ്പളങ്ങി സ്വദേശി പി ആർ രശ്മി പരിശീലനം നൽകും. 16 മുതൽ കർണാടകത്തിൽ നടക്കുന്ന ദേശീയ ഫുട്ബോൾ ലീഗിലാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി കുമ്പളങ്ങി പള്ളിക്കപ്പറമ്പിൽ രശ്മിയെ തെരഞ്ഞെടുത്തത്.

രശ്മി ബിരുദ പഠനകാലത്താണ്‌ ഫുട്ബാൾ പ്രധാന കായിക ഇനമായി തെരഞ്ഞെടുത്തത്. ഫിസിക്കൽ എഡ്യുക്കേഷനിൽ യോഗ്യത നേടിയ രശ്മി തൊടുപുഴ കോ-–-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലെ കായിക അധ്യാപികയാണ്.

എറണാകുളം, തിരുവനന്തപുരം സീനിയർ വനിതാ ഫുട്ബോൾ ടീമിന്റെ സഹ പരിശീലകയായി രശ്മി പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി പൊതുകളിസ്ഥലമില്ലാത്ത പഞ്ചായത്തിൽനിന്ന് പ്രതിസന്ധികളെ അതിജീവിച്ചാണ് രശ്മി കേരള ടീമിന്റെ ഭാഗമാകുന്നത്.

13 വരെ തിരുവല്ലയിൽ നടക്കുന്ന പരിശീലന ക്യാമ്പിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് രശ്മി. കുമ്പളങ്ങി പള്ളിക്കപ്പറമ്പിൽ രാജന്റെയും സുശീലയുടെയും മകളാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143130/rashmi-will-coach-the-kerala-sub-junior-womens-football-team)