---
title: "#police | ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു;2 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു"
english_title: "A #young #man was injured in the #attack; #Hilpalas police registered a case against 2 people"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/142980/a-young-man-was-injured-in-the-attack-hilpalas-police-registered-a-case-against-2-people"
published_at: "2023-09-01T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1934c0647e_attack.jpg"
keywords: []
---

# #police | ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു;2 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു

> **Lead Summary:** **ഇരുമ്പനം :** ആക്രമണത്തിൽ ഇരുമ്പനം കർഷക കോളനിയിൽ താമസിക്കുന്ന രാഹുൽ പി.സുകുമാരനു പരുക്കേറ്റു.

## Article Content

**ഇരുമ്പനം :** ആക്രമണത്തിൽ ഇരുമ്പനം കർഷക കോളനിയിൽ താമസിക്കുന്ന രാഹുൽ പി.സുകുമാരനു പരുക്കേറ്റു.

ഇന്നലെ രാവിലെ ചിത്രപ്പുഴയ്ക്കു സമീപമുള്ള ചായക്കടയിൽ വച്ചാണ് രണ്ടു പേർ രാഹുലിനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന കേബിൾ ഉപയോഗിച്ച് അടിക്കുകയായിരുന്നു. രാഹുൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ 2 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/142980/a-young-man-was-injured-in-the-attack-hilpalas-police-registered-a-case-against-2-people)