---
title: "#onam | കൂത്താട്ടുകുളം നഗരസഭാ ഓണോത്സവം–-2023ന് തുടക്കമായി;ഇന്ന് കുടുംബശ്രീ കലാമേള സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും "
english_title: "#Koothattukulam #City #Council Onotsavam--2023 has started; #Kudumbashree Kala Mela will be inaugurated by #Sunny Kuriakos"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/142881/koothattukulam-city-council-onotsavam-2023-has-started-kudumbashree-kala-mela-will-be-inaugurated-by-sunny-kuriakos"
published_at: "2023-09-01T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f135748add0_koothat.jpg"
keywords: []
---

# #onam | കൂത്താട്ടുകുളം നഗരസഭാ ഓണോത്സവം–-2023ന് തുടക്കമായി;ഇന്ന് കുടുംബശ്രീ കലാമേള സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **കൂത്താട്ടുകുളം : ** കൂത്താട്ടുകുളം നഗരസഭാ ഓണോത്സവം–-2023ന് തുടക്കമായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ ദീപം തെളിച്ചു. പൂക്കളമത്സരത്തിൽ കിഴകൊമ്പ് ശ്രീധരീയം ഒന്നാമതെത്തി. മാളവിക–-ഷിനു ടീം, ബീന–-സന്തോഷ്‌ ടീം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

## Article Content

**കൂത്താട്ടുകുളം : ** കൂത്താട്ടുകുളം നഗരസഭാ ഓണോത്സവം–-2023ന് തുടക്കമായി. നഗരസഭാ അധ്യക്ഷ വിജയ ശിവൻ ദീപം തെളിച്ചു. പൂക്കളമത്സരത്തിൽ കിഴകൊമ്പ് ശ്രീധരീയം ഒന്നാമതെത്തി. മാളവിക–-ഷിനു ടീം, ബീന–-സന്തോഷ്‌ ടീം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മത്സരം സ്ഥിരംസമിതി അധ്യക്ഷൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബോബൻ വർഗീസ് അധ്യക്ഷനായി. സണ്ണി കുര്യാക്കോസ്, ജിജി ഷാനവാസ്, മരിയ ഗൊരേത്തി, അംബിക രാജേന്ദ്രൻ, ഷിബി ബേബി, അനിൽ കരുണാകരൻ, കെ എൻ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

വെള്ളി രാവിലെ ഒമ്പതുമുതൽ നടക്കുന്ന കുടുംബശ്രീ കലാമേള സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ശനി രാവിലെ ഒമ്പതുമുതൽ പ്രദേശിക കലാകാരൻമാരുടെ കലാവതരണം സ്ഥിരംസമിതി അധ്യക്ഷ ഷിബി ബേബി ഉദ്ഘാടനം ചെയ്യം. തുടർന്ന് കരോക്കെ ഗാനമേള. അഞ്ചുമുതൽ സ്വകാര്യ സ്റ്റാൻഡ്‌ മൈതാനത്ത്‌ അഖിലകേരള വടംവലി മത്സരം ഡിവൈഎസ്‌പി ടി ബി വിജയൻ ഉദ്ഘാടനം ചെയ്യും.

ഞായർ പകൽ മൂന്നിന് ബാപ്പുജി കവലയിൽനിന്ന്‌ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 7.30ന് കൊച്ചിൻ ഗിന്നസിന്റെ മെഗാഷോ നടക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/142881/koothattukulam-city-council-onotsavam-2023-has-started-kudumbashree-kala-mela-will-be-inaugurated-by-sunny-kuriakos)