---
title: "#docter | സീനിയർ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവ വനിതാ ഡോക്ടർ"
english_title: "A #young #female doctor has accused a #senior #doctor of #sexual assault"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/142880/a-young-female-doctor-has-accused-a-senior-doctor-of-sexual-assault"
published_at: "2023-09-01T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f133d7248b3_hospital.jpg"
keywords: []
---

# #docter | സീനിയർ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവ വനിതാ ഡോക്ടർ

> **Lead Summary:** **കൊച്ചി : ** എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവ വനിതാ ഡോക്ടർ.

## Article Content

**കൊച്ചി : ** എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവ വനിതാ ഡോക്ടർ.

2019ൽ ഹൗസ്‌ സർജൻസി ചെയ്യുന്ന കാലത്ത്‌ ഒരു സീനിയർ ഡോക്ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത്‌ ചുംബിക്കുകയും ചെയ്‌തതായി വനിതാ ഡോക്‌ടർ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ ആരോപണം ഉന്നയിച്ചത്‌.

ഫെയ്‌സ്‌ബുക് പോസ്‌റ്റ്‌ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ പരാതിക്കാരിയിൽനിന്ന്‌ കൂടുതൽ വിവരം ആവശ്യപ്പെട്ടതായും വനിതാ ഡോക്‌ടർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക്‌ പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട്‌ ആർ ഷഹീർഷ പറഞ്ഞു. പരാതി പൊലീസിന്‌ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്‌ടറുടെ അപ്രതീക്ഷിത പെരുമാറ്റമുണ്ടായതിന്റെ പിറ്റേന്നുതന്നെ ആശുപത്രി അധികാരികളോട്‌ വാക്കാൽ പരാതി പറഞ്ഞിരുന്നു. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥൻ ആയതിനാലും സർട്ടിഫിക്കറ്റ്‌ ലഭിക്കാതിരിക്കുമോ എന്ന ഭയംമൂലവും അന്ന്‌ കൂടുതൽ പരാതി നൽകാൻ സാധിച്ചില്ല.

ആ ഡോക്ടർ ജനറൽ ആശുപത്രിയിൽനിന്ന്‌ സ്ഥലം മാറിപ്പോയതറിഞ്ഞാണ്‌ ഇപ്പോൾ പോസ്‌റ്റിടുന്നതെന്നും വനിതാ ഡോക്ടർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/142880/a-young-female-doctor-has-accused-a-senior-doctor-of-sexual-assault)