---
title: "#accident | ദേശീയപാതയിൽ വാഹനാപകടം;നിയന്ത്രണം വിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറി"
english_title: "Road #accident on the #national #highway; the #lorry went out of control and rammed into the median"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/142697/road-accident-on-the-national-highway-the-lorry-went-out-of-control-and-rammed-into-the-median"
published_at: "2023-08-31T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64effffce4811_accident.jpg"
keywords: []
---

# #accident | ദേശീയപാതയിൽ വാഹനാപകടം;നിയന്ത്രണം വിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറി

> **Lead Summary:** **അങ്കമാലി : ** ദേശീയപാതയിൽ കറുകുറ്റിയിലും കരയാംപറമ്പിലും വാഹനാപകടം. കറുകുറ്റി കേബിൾനഗർ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറി. വിളക്കുകാൽ തകർത്തു.

## Article Content

**അങ്കമാലി : ** ദേശീയപാതയിൽ കറുകുറ്റിയിലും കരയാംപറമ്പിലും വാഹനാപകടം. കറുകുറ്റി കേബിൾനഗർ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചു കയറി. വിളക്കുകാൽ തകർത്തു.

ലോറിയുടെ അടിയിലും റോഡിലുമായി കിടന്ന വിളക്കുകാൽ വിളക്കുകാൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റിയാണു ഗതാഗതതടസ്സം നീക്കിയത്. 

കരിങ്കല്ലു കയറ്റി തൃശൂർ ഭാഗത്തു നിന്ന് അങ്കമാലി ഭാഗത്തേക്കു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിൽ ബസ്, ഓട്ടോറിക്ഷ, പിക്കപ് വാൻ, കാർ എന്നീ വാഹനങ്ങളാണു കൂട്ടിയിടിച്ചത്. സിഗ്നൽ ജംക്‌ഷനിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/142697/road-accident-on-the-national-highway-the-lorry-went-out-of-control-and-rammed-into-the-median)