---
title: "പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു"
english_title: "Two people were injured in a collision between a car and a bike at Piravam post office junction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/142119/two-people-were-injured-in-a-collision-between-a-car-and-a-bike-at-piravam-post-office-junction"
published_at: "2023-08-27T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb232a08f4a_sea.jpg"
keywords: []
---

# പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

> **Lead Summary:** **പിറവം..... **അപകടമൊഴിയാത്തെ പിറവം പോസ്റ്റ് ഓഫീസ് ജംങ്ക്ഷൻ. പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

## Article Content

**പിറവം..... **അപകടമൊഴിയാത്തെ പിറവം പോസ്റ്റ് ഓഫീസ് ജംങ്ക്ഷൻ. പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

സ്ഥിരം അപകട മേഖല ആയ ഇവിടെ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ഇല്ലിക്കമുക്കട സ്വദേശികൾക്കാണ് ഗുരുതര പരിക്ക് പറ്റിയത്.
ഇന്നലെ രാത്രി എട്ടര മണിയോടെയാണ് അപകടം ഉണ്ടായത്. റോഡ് കടവ് ഭാഗത്തു നിന്ന് മെയിൻ റോഡിലേയ്ക്ക് വേഗതയിൽ എത്തുന്ന വാഹനങ്ങൾ ആണ് മിക്കവാറും അപകടം ഉണ്ടാക്കുന്നത്. ഇന്നലത്തെ അപകടത്തിൽ ഒരാളുടെ കാലിന് പൊട്ടലുണ്ട്. തലയ്ക്ക് പരുക്കേറ്റ മറ്റൊരു യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടങ്ങൾ തുടർന്നപ്പോൾ നഗരത്തിൽ കഴിഞ്ഞദിവസം മുതൽ ഗതാഗത പരിഷ്ക്കരണം വരുത്തിയിരുന്നു. എന്നാൽ ഈ ഭാഗത്ത് ക്രമീക്കരണം ഉണ്ടാവത്തത് നാട്ടുക്കാരിൽ അതൃപ്ത്തി ഉണ്ടാക്കിയിരിക്കെയാണ് വീണ്ടും അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/142119/two-people-were-injured-in-a-collision-between-a-car-and-a-bike-at-piravam-post-office-junction)