---
title: "#police | യാത്രക്കാരികളുടെ ശ്രദ്ധയ്‌ക്ക്‌, നിങ്ങളെ രക്ഷിക്കാൻ ബസിൽ പൊലീസുണ്ട്‌"
english_title: "Attention #passengers, there is #police on the bus to save you"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141994/attention-passengers-there-is-police-on-the-bus-to-save-you"
published_at: "2023-08-27T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea94d497209_police.jpg"
keywords: []
---

# #police | യാത്രക്കാരികളുടെ ശ്രദ്ധയ്‌ക്ക്‌, നിങ്ങളെ രക്ഷിക്കാൻ ബസിൽ പൊലീസുണ്ട്‌

> **Lead Summary:** **കൊച്ചി : ** യാത്രക്കാരികളുടെ ശ്രദ്ധയ്‌ക്ക്‌, അതിക്രമങ്ങളിൽനിന്ന്‌ നിങ്ങളെ രക്ഷിക്കാൻ ബസിൽ പൊലീസുണ്ട്‌.

## Article Content

**കൊച്ചി : ** യാത്രക്കാരികളുടെ ശ്രദ്ധയ്‌ക്ക്‌, അതിക്രമങ്ങളിൽനിന്ന്‌ നിങ്ങളെ രക്ഷിക്കാൻ ബസിൽ പൊലീസുണ്ട്‌.

നഗരത്തിലെ സ്വകാര്യബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി കൊച്ചി സിറ്റി പൊലീസ് കമീഷണർ എ അക്ബർ ആവിഷ്കരിച്ച സ്ത്രീസുരക്ഷാ പദ്ധതി ആരംഭിച്ചു. നാൽപ്പത്‌ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നഗരപരിധിയിലെ ബസുകളിലും സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും നിയോഗിച്ചു.

സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുകയാണ് ലക്ഷ്യം.യാത്രക്കാർക്ക് ബസ് തൊഴിലാളികളിൽനിന്ന്‌ ഉൾപ്പെടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഉടൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാം.

ജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പൊലീസ്‌ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141994/attention-passengers-there-is-police-on-the-bus-to-save-you)