---
title: "#ksrtc | കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ  സർവീസുകൾ റദ്ദാക്കിയ സംഭവം;വിജിലൻസ് അന്വേഷണം ആരംഭിച്ചു"
english_title: "Incident of #cancellation of #services from #Koothattukulam #KSRTC depot; #vigilance #investigation started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141613/incident-of-cancellation-of-services-from-koothattukulam-ksrtc-depot-vigilance-investigation-started"
published_at: "2023-08-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e84bbfa375f_vigilence.jpg"
keywords: []
---

# #ksrtc | കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിൽ  സർവീസുകൾ റദ്ദാക്കിയ സംഭവം;വിജിലൻസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കൂത്താട്ടുകുളം : ** കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ റദ്ദാക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കൂത്താട്ടുകുളം : ** കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ റദ്ദാക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

ഡിപ്പോയിലെത്തി അന്വേഷണ സംഘം പരിശോധന നടത്തി. കൺട്രോളിങ് ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തി. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറും.

ഈ മാസം അഞ്ചിനാണ് സംഭവം. രാവിലെ 7നും 7.40നും 8നുമുള്ള കോട്ടയം സർവീസുകളാണ് റദ്ദാക്കിയത്. ഡ്രൈവർ ഉണ്ടായിരുന്നിട്ടും 7.40നുള്ള സർവീസ് അയച്ചില്ലെന്നും ആക്ഷേപം ഉയർന്നു. സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് വലഞ്ഞ യാത്രക്കാരുടെ ദുരിതം മനോരമ വാർത്തയാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141613/incident-of-cancellation-of-services-from-koothattukulam-ksrtc-depot-vigilance-investigation-started)