---
title: "#arrest | മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ"
english_title: "A #police #officer who caused an #accident by driving under the influence of #alcohol was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141566/a-police-officer-who-caused-an-accident-by-driving-under-the-influence-of-alcohol-was-arrested"
published_at: "2023-08-25T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e822fa136bb_poilice.jpg"
keywords: []
---

# #arrest | മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

> **Lead Summary:** **കൊച്ചി :** മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോ ഗസ്ഥൻ പിടിയിൽ. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യൻ ആണ് പിടിയിലായത്.

## Article Content

**കൊച്ചി :** മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോ ഗസ്ഥൻ പിടിയിൽ. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യൻ ആണ് പിടിയിലായത്.

ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകീട്ട് മൂവാറ്റുപുഴ എംസി റോഡിൽ വാഴപ്പിള്ളിയിലാണ് സംഭവം.

മദ്യ ലഹരിയിൽ അജീഷ് ഓടിച്ച കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. അപകടം ചോദ്യം ചെയ്ത് ബസ് ജീവനക്കാരും യാത്രക്കാരുമായി അജീഷ് തർക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇയാളെ പിടൂകൂടി പൊലീസിനു കൈമാറുകയായിരുന്നു.

പൊലീസ് വൈദ്യ പരിശോധനയ്ക്കു ശേഷം അജീഷിനെതിരെ കേസെടുക്കുകയായിരുന്നു. റൂറൽ ജില്ല പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141566/a-police-officer-who-caused-an-accident-by-driving-under-the-influence-of-alcohol-was-arrested)